അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ നടപടി; കെ. സരസ്വതിയെ തെരഞ്ഞെടുപ്പ് കമ്മീഷന് സസ്പെന്‍ഡ് ചെയ്തു
അരിവാള്‍ ചുറ്റിക ചിഹ്നമുള്ള മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ നടപടി. കെ. സരസ്വതിയെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സസ്പെന്‍ഡ് ചെയ്തത്. മുഖത്തല ബ്ലോക്കില്‍ കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് പാര്‍ട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ച് ഉദ്യോഗസ്ഥ എത്തിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.
വേലങ്കോണം കശുവണ്ടി ഫാക്ടറി ബുത്തിലായിരുന്നു സംഭവം. ഉദ്യോഗസ്ഥയെ മാറ്റാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ വോട്ടെടുപ്പിനിടെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha