Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ലാല്‍ സലാം സഖാക്കളെ... കാരണമില്ലാതെ രവീന്ദ്രനെ ആശുപത്രിയില്‍ കിടത്തിയാല്‍ ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്ന ഇഡിയുടെ മുന്നറിയിപ്പ് ഫലം കണ്ടു; മണിക്കൂറുകള്‍ക്കകം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്തു; മെഡിക്കല്‍ ബോര്‍ഡും എംആര്‍ഐയും ആകെക്കൂടി നാണം കെട്ടു; അടുത്ത കടുത്ത നിലപാടിലേക്ക് ഇഡി

12 DECEMBER 2020 08:03 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്

എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ വയ്യാത്തവിധം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ഇഡിയുടെ ചോദ്യംചെയ്യലിന് ഹാജരാകാത്ത മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രന്റെ യഥാര്‍ത്ഥ അസുഖം തെരഞ്ഞെടുപ്പാണെന്ന് കണ്ടതോടെ അന്വേഷണ സംഘം നിലപാട് കടിപ്പിക്കുകയായിരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ എംആര്‍ഐ സ്‌കാനെടുക്കാന്‍ ആഴ്ചകളോളം ക്യൂ നില്‍ക്കണം. ഇവിടെ രവീന്ദ്രന് രണ്ട് ദിവസത്തിനകം രണ്ട് വട്ടമാണ് എംആര്‍ഐ സ്‌കാന്‍ എടുത്തതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല മെഡിക്കല്‍ ബോര്‍ഡും ചറപറാന്നാണ് കൂടിയത്. ഏറെ വിവാദമായ മെഡിക്കല്‍ ബോര്‍ഡിന് മേല്‍ ഇഡി കണ്ണ് വച്ചതോടെ എല്ലാം ഓക്കെയായി.

മെഡിക്കല്‍കോളേജ് സൂപ്രണ്ടും നാല് വകുപ്പു മേധാവികളും അടങ്ങിയ ബോര്‍ഡാണ് രവീന്ദ്രന്റെ ആരോഗ്യനില വിലയിരുത്തിയത്. അതിനാല്‍ പുറമെ നിന്നുള്ള ഡോക്ടര്‍മാരുടെ ബോര്‍ഡുണ്ടാക്കാന്‍ ഇ.ഡി ഒരുങ്ങി.
ഗുരുതര രോഗമില്ലാതെ അഡ്മിറ്റാക്കിയെങ്കില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്നും അറിയിച്ചു. സിവില്‍ കോടതിയുടെ അധികാരമുള്ള ഇ.ഡി നല്‍കിയ നോട്ടീസ് സമന്‍സാണ്. സമന്‍സ് തടയുന്നത് ഗുരുതര കുറ്റമാണെന്ന് നിലപാടെടുത്തു. ഇതോടെ കാര്യങ്ങള്‍ വേഗത്തിലായി.

സി.എം. രവീന്ദ്രന്റെ രോഗം സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡി പരിശോധിക്കുമെന്ന റിപ്പോര്‍ട്ടിനു പിന്നാലെ ഇന്നലെ അദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി ജവഹര്‍ നഗറിലെ ഫ്‌ളാറ്റിലെത്തി.

അതേസമയം രവീന്ദ്രന്റെ രോഗരഹസ്യം സംബന്ധിച്ച് വിശദാന്വേഷണത്തിന് ഇ.ഡി നീക്കം തുടങ്ങിയതോടെ, ഇന്നലെ രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് രവീന്ദ്രന് കിടത്തി ചികിത്സ ആവശ്യമില്ലെന്നും, ഗുളികകള്‍ കഴിച്ച് ഒരാഴ്ച വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. കഴുത്തിലെ അസ്ഥിയുടെ തേയ്മാനം കാരണം എഴുന്നേറ്റു നില്‍ക്കാന്‍ വയ്യെന്നായിരുന്നു രവീന്ദ്രന്‍ ഇ.ഡിക്കു നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ട്.

എന്നാല്‍, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി മൂന്നരയോടെ ഫ്‌ലാറ്റിലെത്തിയ രവീന്ദ്രന്‍ കഴുത്തില്‍ കോളറുമായി പരസഹായമില്ലാതെ വേഗത്തില്‍ കാറില്‍ നിന്നിറങ്ങി, രണ്ടു പടവുകള്‍ വീതം ചാടിക്കയറിയാണ് മുകള്‍ നിലയിലേക്കു പോയത്. ഈ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ, മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് സംശയകരമാണെന്ന് ഇ.ഡി വിലയിരുത്തുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ടിനെപ്പറ്റി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അഭിപ്രായമറിഞ്ഞ ശേഷം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കും. രവീന്ദ്രന്‍ ആവശ്യപ്പെട്ട രണ്ടാഴ്ച നല്‍കില്ല. ഹാജരായില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കുമെന്നും ഇ.ഡി വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത രവീന്ദ്രന്‍, മെഡിക്കല്‍ കോളേജാശുപത്രി അധികൃതരുടെ സഹായത്തോടെ അഡ്മിറ്റായെന്നാണ് ഇ.ഡിയുടെ നിഗമനം. മൂന്നുവട്ടം നോട്ടീസ് നല്‍കിയപ്പോഴും രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്നു. അതേസമയം, ഒരാഴ്ച വിശ്രമിച്ചശേഷം ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍ പരിശോധനയ്ക്ക് എത്തണമെന്ന് രവീന്ദ്രനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രി വ്യക്തമാക്കി. അതിനു ശേഷമാവും തുടര്‍ചികിത്സ നിശ്ചയിക്കുക.

അതേസമയം ഇഡി നിര്‍ണായക നീക്കങ്ങള്‍ നടത്തുമെന്നും സൂചനയുണ്ട്. മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നല്‍കും. ഹാജരായില്ലെങ്കില്‍ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോകും. രവീന്ദ്രനുമായി ബന്ധമുള്ള മറ്റു ചിലരെയും അന്വേഷണപരിധിയിലാക്കും. ബന്ധുക്കളുടെ ബിനാമി ഇടപാടുകളുടെ വിവരങ്ങളുമായി രവീന്ദ്രനെ ചോദ്യം ചെയ്യും. ഇങ്ങനെ ഇഡി കടുപ്പിക്കുമ്പോള്‍ തെരഞ്ഞെടുപ്പിന് മുമ്പ് രവീന്ദ്രനെ പൊക്കുമോ ഇല്ലേയെന്ന് കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (9 minutes ago)

ആഘോഷവുമായി രാജ്യം  (16 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (20 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (39 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (49 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

Malayali Vartha Recommends