Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കളികള്‍ മാറുമ്പോള്‍... സ്വപ്ന സുരേഷിന്റെ മൊഴിയുടെ സത്യാവസ്ഥ തേടി ഇഡി അന്വേഷണം കടുപ്പിക്കുന്നു; ജയിലറുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യണമെന്ന് ഇ.ഡി. പറയുമ്പോള്‍ പറ്റില്ലെന്ന് ജയില്‍ വകുപ്പ്; അതേസമയം അവിടപ്പറയുന്നത് വേറെ ഇവിടെപ്പറയുന്നത് വേറെ എന്ന സ്റ്റൈലില്‍ സ്വപ്ന സുരേഷ്

12 DECEMBER 2020 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി നാട്ടില്‍ തീപിടിച്ചിരിക്കുകയാണ്. ആ മൊഴിയില്‍ പല ഉന്നതരുമുണ്ടെന്നാണ് പറയുന്നത്. അതിന്റെ വാസ്തവമറിയാന്‍ ഇഡി നീക്കം തുടങ്ങി. ഈ വിവാദത്തിലെ വാസ്തവമറിയാന്‍ സ്വപ്‌നയെയും സരിത്തിനെയും ജയിലുദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യംചെയ്യാന്‍ അനുമതി തേടി ഇ.ഡി. ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ശബ്ദരേഖ ചോര്‍ന്ന സാഹചര്യത്തില്‍ ഒരു തവണ ജയിലധികൃതരുടെ സാന്നിധ്യം ഒഴിവാക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം.

അതേസമയം, ജയിലില്‍ കഴിയുന്നയാളെ തങ്ങളുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യാന്‍ വ്യവസ്ഥയില്ലെന്ന് ജയില്‍വകുപ്പ് വ്യക്തമാക്കുന്നു. കോടതിക്കു ചട്ടങ്ങള്‍ക്കു വിരുദ്ധമായ ഉത്തരവിടാനാകില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, ജയിലില്‍ സുരക്ഷാഭീഷണിയുണ്ടെന്നു സ്വപ്‌ന നേരിട്ടു കോടതിയെ അറിയിച്ചതു പിന്നീട് മാറ്റിപ്പറഞ്ഞതിന്റെ കാരണമറിയാന്‍ ചോദ്യം ചെയ്യല്‍ ജയിലധികൃതരുടെ സാന്നിധ്യമില്ലാതെ സംസാരിക്കേണ്ടത് അനിവാര്യമാണെന്ന് ഇ.ഡി. വാദിക്കുന്നു.

അവിടപ്പറയുന്നത് വേറെ ഇവിടെപ്പറയുന്നത് വേറെ എന്ന സ്വപ്നയുടെ ഒന്നൊന്നര നീക്കത്തില്‍ എല്ലാവരും അമ്പരന്നിരിക്കുകയാണ്. സ്വപ്‌ന സുരേഷിന്റെ പല പ്രവൃത്തികളും മൊഴികളും അന്വേഷണം വഴിതെറ്റിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു. ചോദ്യത്തിനു നേരിട്ടു മറുപടി നല്‍കാതെ മറ്റു പലതും പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. വിവിധ എജന്‍സികളുടെ ഒരേ ചോദ്യത്തിനു പലവിധമാണ് ഉത്തരം. സ്വര്‍ണക്കടത്തിനെപ്പറ്റി ചോദിക്കുമ്പോള്‍ മറ്റു പലതും പറയുന്നു.

കസ്റ്റംസ് കേസില്‍ അപ്രതീക്ഷിതമായി 164ാം വകുപ്പുപ്രകാരം മൊഴി നല്‍കിയതും അതില്‍ പല ഉന്നതരുടെയും പേരുകള്‍ വെളിപ്പെടുത്തിയതും ജയിലില്‍ തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നു മജിസ്‌ട്രേറ്റിനോടു നേരിട്ടു പറഞ്ഞതും പിന്നീടു ദക്ഷിണമേഖലാ ഡി.ഐ.ജിയോടു മാറ്റിപ്പറഞ്ഞതും സ്വപ്‌നയുടെ ശബ്ദരേഖ പുറത്തായതുമെല്ലാം ആസൂത്രിതമാണോ എന്നാണു പരിശോധിക്കുന്നത്.

ലോക്കറില്‍ കണ്ടെത്തിയ പണം കമ്മീഷനാണെന്നു കസ്റ്റംസിനോടു പറഞ്ഞ സ്വപ്‌ന, അതു കൈക്കൂലിപ്പണമെന്നാണ് ഇ.ഡിയോടു പറഞ്ഞത്. കോടതിയില്‍ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഇതെന്നാണു വിലയിരുത്തല്‍. പ്രമുഖരുടെ പേരു പറയാന്‍ അന്വേഷണസംഘം നിര്‍ബന്ധിച്ചെന്നായിരുന്നു ഒരിക്കല്‍ പരാതി. പിന്നീടതു നിഷേധിച്ച് എം. ശിവശങ്കറിനു പങ്കുണ്ടെന്നു സമ്മതിച്ചു. അടിക്കടി അഭിഭാഷകനെ മാറ്റുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടിക്കടി മൊഴി മാറ്റുന്നതിനാല്‍ സ്വപ്‌നയെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതെയാണു വക്കാലത്ത് ഒഴിഞ്ഞതെന്ന് അഭിഭാഷകര്‍ പറയുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാരുള്‍പ്പെടെ രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍ തുടങ്ങിയവരെപ്പറ്റി സ്വപ്‌ന പറയുന്നുണ്ട്. തെളിവു നല്‍കാത്തതിനാല്‍ പലതും വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. അന്വേഷണം തങ്ങളിലൊതുങ്ങുന്നത് ഒഴിവാക്കി അന്വേഷകരെ വട്ടംചുറ്റിക്കാനുള്ള തന്ത്രമാണെന്നും സംശയിക്കുന്നു. സ്വപ്‌ന തനിക്കു പരിചയമുള്ളവരുടെയെല്ലാം പേരു പറയുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപിച്ച് ജയിലില്‍നിന്ന് ഇറങ്ങാമെന്നാകും പ്രതീക്ഷ. ചോദ്യത്തില്‍ നിന്നു മാറി സ്വപ്‌ന കാടുകയറിയാലും ഉത്തരംകിട്ടുന്നതുവരെ ചോദ്യം ആവര്‍ത്തിക്കുകയാണെന്നും അന്വേഷണ സംഘം പറയുന്നു.

വിയ്യൂര്‍ ജയിലില്‍നിന്ന് അട്ടക്കുളങ്ങരയില്‍ എത്തിയശേഷം കഴിഞ്ഞ 19നു ജയിലില്‍ തനിക്കു യാതൊരു ഭീഷണിയുമില്ലെന്നു ഡി.ഐ.ജിക്ക് എഴുതി നല്‍കിയിരുന്നു. എന്നാല്‍, തനിക്കു തുടര്‍ച്ചയായി ഭീഷണിയുണ്ടെന്നാണ് 25നു കോടതിയില്‍ പറഞ്ഞത്. വിയ്യൂരില്‍ സാധാരണ തടവുകാരിയായി പരിഗണിച്ചിരുന്നില്ലെന്നും മറ്റുള്ളവരോട് ഇടപെടാന്‍ അനുവദിക്കാതെ അകറ്റിനിര്‍ത്തിയതു മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും സ്വപ്‌ന രേഖാമൂലം പരാതിപ്പെട്ടിരുന്നു. ഇങ്ങനെ സ്വപ്ന അടിക്കടി നിലപാട് മാറുന്നത് അന്വേഷണ സംഘത്തേയും കുഴയ്ക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (16 minutes ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (30 minutes ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (42 minutes ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (51 minutes ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (56 minutes ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (1 hour ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (1 hour ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (1 hour ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (1 hour ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (2 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (2 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (9 hours ago)

Malayali Vartha Recommends