Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

ഉറക്കമൊഴിച്ചത് മിച്ചം... നിലമ്പൂര്‍ അപ്പന്‍കാപ്പ് കോളനിയില്‍ അര്‍ധരാത്രിയിലെത്തിയ പി.വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞെന്ന് വാര്‍ത്ത; അര്‍ധ രാത്രിയില്‍ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എംഎല്‍എ എന്തിനെത്തിയെന്ന ചോദ്യം വീഡിയോ സഹിതം പുറത്ത് വന്നതോടെ സാക്ഷാല്‍ എംഎല്‍എ തന്നെ രംഗത്തെത്തി

12 DECEMBER 2020 08:55 AM IST
മലയാളി വാര്‍ത്ത

പലപ്പോഴും വിവാദങ്ങളിലിടം പിടിക്കുന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ പേരില്‍ മറ്റൊരു വിവാദം കൂടി. നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ പി.വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം എന്നാണ് രാവിലെ മുതല്‍ വാര്‍ത്ത വന്നത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. അര്‍ധരാത്രിയില്‍ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എംഎല്‍എ എത്തിയത് ദുരുദ്ദേശത്തോടെ ആണെന്നാണ് ആരോപണം ഉയര്‍ന്നു.

എംഎല്‍എയെ തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് സംഘടിച്ച എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പി.വി. അന്‍വറിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ചാനല്‍ വാര്‍ത്തകളോടൊപ്പം വീഡിയോയും വന്നു. അതോടെ എംഎല്‍എ അര്‍ധരാത്രിയില്‍ ഉള്‍നാടന്‍ കോളനിയില്‍ എന്തിനെത്തിയെന്ന ചോദ്യവും കടുത്തു.

എന്നാല്‍ കൂട്ടയടിക്കൊടുവില്‍ ചാനലുകളിലെത്തിയ പിവി അന്‍വര്‍ മറ്റൊരു കഥയാണ് പറഞ്ഞത്. നിലമ്പൂര്‍ അപ്പന്‍കാപ്പ് കോളനിയില്‍ രാത്രി പോയിട്ടില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നും, പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും പി.വി. അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. ശാരീരികമായി ആക്രമിച്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാനാണ് ശ്രമമെന്നും അന്‍വര്‍ ആരോപിച്ചു. ഇതോടെ ഏത് വിശ്വസിക്കണം ഏത് വിശ്വസിക്കേണ്ട എന്ന അവസ്ഥയിലാണ് മലയാളികള്‍.

അതേസമയം പി വി അന്‍വര്‍ എംഎല്‍എയെ വാഹനം തടഞ്ഞ് കൈയേറ്റം ചെയ്‌തെന്നാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. പോത്തുകല്‍ പഞ്ചായത്തിലെ അപ്പന്‍കാപ്പ് കോളനിക്കു സമീപത്തെ മേലെ മുണ്ടേരിക്ക് സമീപം അബ്ദു എന്നയാളും മകനും 30ഓളം പേരും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണു പരാതി. കോണ്‍ഗ്രസ്‌യുഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തില്‍ പ്രദേശത്തെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെ ബൈക്ക് മുന്നിലിട്ട് സഞ്ചാര സ്വാതന്ത്രൃം തടസപ്പെടുത്തി ആക്രമിച്ചെന്നാണ് കേസ്.

അതേസമയം വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തുകയും പി.വി. അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി പോത്തുകല്‍ പോലിസ് പറഞ്ഞു. ഐപിസി 143, 147,148 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പുലര്‍ച്ചെ ഒരു മണിക്ക് പോത്തുകല്ലില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് എല്ലാ വാര്‍ഡുകളിലും പ്രതിഷേധ പ്രകടനങ്ങളും നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ജനങ്ങള്‍ തടഞ്ഞ വിഷയത്തില്‍ അന്‍വര്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്. നിലമ്പൂരിലെ ജനങ്ങള്‍ പതിനാരായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ജനപ്രതിനിധിയാണു താനെന്നും തനിക്ക് രാത്രി പത്ത് കഴിഞ്ഞാല്‍ എന്റെ മണ്ഡലത്തിലൂടെ സഞ്ചാര സ്വാതന്ത്ര്യമില്ലേയെന്നും പി വി അന്‍വര്‍ ചോദിച്ചു. 'മുണ്ടേരി ആര്യാടന്റെ തട്ടകമാണെന്ന് അറിയില്ലേ. ഇവിടെ നിന്ന് ജീവനോടെ പോവില്ല' എന്ന വധഭീഷണിയും മുഴക്കിയായിരുന്നു ആര്യാടന്റെ കൂലി പട്ടാളത്തിന്റെ ആക്രമണം. നിന്നെയൊന്നും ഭയന്ന് ഒരിഞ്ച് പിന്നോട്ട് മാറില്ല. പരാജയഭീതി ഉണ്ടെങ്കില്‍ അക്രമമാവരുത് മറുപടി. കാലം മാറി. ജനങ്ങള്‍ ഇന്ന് എനിക്കൊപ്പമുണ്ട്. ഓര്‍ത്താല്‍ നന്ന് എന്നും പി വി അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. വാഹനം തടഞ്ഞ് ആക്രമിക്കുന്നതെന്ന് പറഞ്ഞ് വീഡിയോയും അപ് ലോഡ് ചെയ്തിട്ടുണ്ട്.

അതേസമയം മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് അര്‍ദ്ധരാത്രി എംഎല്‍എ എത്തിയത് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്തായാലും അര്‍ധരാത്രിയിലെ കൂട്ടയടി നേരം പുലര്‍ന്നതോടെ പല കഥയായി മാറി. ഇതിന്റെ ക്ലൈമാക്‌സ് എന്താകുമെന്ന് ആര്‍ക്കും ഒരു നിശ്ചയോം ഇല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (24 minutes ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (45 minutes ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (1 hour ago)

മകന്റെ ഭാര്യയെ ആക്രമിച്ച ഭത്തൃപിതാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (2 hours ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (2 hours ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (2 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (2 hours ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (3 hours ago)

വിവാഹിതരാകാൻ പരോൾ  (3 hours ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (3 hours ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (3 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (3 hours ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (3 hours ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (3 hours ago)

Malayali Vartha Recommends