Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഉന്നതരുടെ കളളപ്പണം ഡോളർ ആയി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ബലപ്പെടുത്തി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്

12 DECEMBER 2020 12:48 PM IST
മലയാളി വാര്‍ത്ത

ഉന്നതരുടെ കളളപ്പണം ഡോളർ ആയി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ബലപ്പെടുകയാണ്. അതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വരികയാണ്. യു എ ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെയാണ് രാഷ്ട്രീയ പ്രമുഖർ ഉൾപ്പടെ ഉന്നതരുടെ കളളപ്പണം ഡോളർ ആയി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാല നടന്നിരിക്കുന്നത് . ഇതിൽ ശക്തമായ അന്വേഷണം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുകയാണ് . റിവേഴ്സ് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതനും സിനിമാതാരവും ഉൾപ്പെടെ പ്രമുഖരുടെ പേരുകൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും ഇ.ഡി ഉടൻ ചോദ്യം ചെയ്യുവാൻ ഒരുങ്ങുകയാണ് . അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതർ യു.എ.ഇയിലേക്കു കടത്തിയ റിവേഴ്സ് ഹവാലാ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ ഉന്നതരുടെ വിദേശത്തേതടക്കം കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും, പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് ഇ.ഡിയുടെ ഇപ്പോഴത്തെ നീക്കം.


സ്വപ്‌നയെയും സരിത്തിനെയും മൂന്നു ദിവസം ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി ഇ.ഡി ഇന്നലെയായിരുന്നു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷ അടുത്ത ദിവസം തന്നെ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന . നിയമസഭാ സ്പീക്കറുടെ ഉൾപ്പെടെ പേരുകൾ ആരോപണവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയതിനു പിന്നാലെയാണ് സംഭവത്തെക്കുറിച്ച് വിശദ അന്വേഷണത്തിന് ഇ.ഡി തിരുവനന്തപുരത്ത് എത്തുന്നത്. സ്വപ്‌നയുമൊത്ത് ദുബായിലെ ബുർജ് ഖലീഫയിൽ വച്ച് ഉന്നതനെടുത്ത ചിത്രങ്ങൾ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ കണ്ടെടുത്തു . ദുബായിലെ ഭരണക്രമം പഠിക്കാൻ കോൺസുലേറ്റിന്റെ ചെലവിൽ ചില ഉന്നതരെ സ്വപ്നയും സംഘവും യു.എ.ഇയിൽ എത്തിച്ചതിന്റെ വിവരങ്ങളും കേന്ദ്ര ഏജൻസികൾക്കു കിട്ടി കഴിഞ്ഞു . മൂന്നുവർഷമായി സ്വപ്നയും സംഘവും റിവേഴ്സ് ഹവാല ഇടപാട് നടത്തിവന്നതായാണ് കണ്ടെത്തിയിരിക്കുന്നത് . നിർണ്ണായകമായ വെളിപ്പെടുത്തലുകൾ ആണ് നടന്നിരിക്കുന്നത്. ചില മന്ത്രിമാരുടെ വിദേശത്തെ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും സ്വപ്ന കസ്റ്റംസിനോട് വെളിപ്പെടുത്തി

ഒരു മന്ത്രിയുടെ രണ്ടു മക്കൾ ഇപ്പോൾ അന്വേഷണപരിധിയിലാണ്. ലൈഫ് കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളെക്കുറിച്ചുളള വിവരം അന്വേഷിക്കുന്നുണ്ട് . പൊലീസുമായി ബന്ധപ്പെട്ട വൻ ഇടപാടിലും ഈ മന്ത്രിബന്ധു സംശയമുനയിൽ ആണ് ഉള്ളത്. രണ്ടു പേർക്ക് വിദേശത്ത് നിക്ഷേപസൗകര്യം ഒരുക്കിയതും അവർക്കായി കളളപ്പണ ഇടപാട് നടത്തിയതും മറ്റൊരു ഉന്നതൻ ഷാർജയിൽ അന്താരാഷ്ട്ര സർവകലാശാല സ്ഥാപിക്കാനാണ് ഒരുങ്ങിയത് എന്നതും ശ്രദ്ധേയം . ഒരു വൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിക്കായി ചർച്ചകളും പണമിടപാടുകളും നടത്തിയതായും സ്വപ്നയുടെ വെളിപ്പെടുത്തലിൽ ചൂണ്ടിക്കാണിക്കുന്നുണ്ട് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി തീപിടിച്ച് താഴേക്ക്...  (3 minutes ago)

ശബരിമല നട തുറന്നു...  (31 minutes ago)

സമൂഹ മാധ്യമങ്ങളിൽ വിമർശനം  (47 minutes ago)

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു  (55 minutes ago)

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (1 hour ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (1 hour ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (1 hour ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (1 hour ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (1 hour ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (2 hours ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (2 hours ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (2 hours ago)

ആഘോഷവുമായി രാജ്യം  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (2 hours ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (2 hours ago)

Malayali Vartha Recommends