റിവേഴ്സ് ഹവാലയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വപ്നയെയും സരിത്തിനെയും ഇന്നലെ മുതൽ ഇ.ഡി ജയിലിൽ ചോദ്യം ചെയ്ത് തുടങ്ങി

റിവേഴ്സ് ഹവാലയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വപ്നയെയും സരിത്തിനെയും ഇന്നലെ മുതൽ ഇ.ഡി ജയിലിൽ ചോദ്യം ചെയ്യുകയാണ്. മൂന്ന് ദിവസത്തേക്കാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ചില മന്ത്രിമാർ അടക്കം ഭരണഘടനാ പദവിയിലുള്ള ഉന്നതരുമടക്കമുള്ളവർക്കെതിരെയാണ് സ്വപ്ന നിർണായകമായ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത് . റിവേഴ്സ് ഹവാല കേസ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കുന്നത് ഉന്നതന്മാരടക്കമുള്ളവർക്ക് ചങ്കിടിപ്പ് കൂട്ടുന്നതാണ്. കസ്റ്റംസ് അന്വേഷിക്കുന്നത് നിയമവിരുദ്ധമായി ഡോളർ വിദേശത്തേക്ക് കടത്തിയതാണെങ്കിൽ കള്ളപ്പണ, ബിനാമി ഇടപാടുകളാണ് ഇ.ഡിയുടെ അന്വേഷണ പരിധിയിൽ ഉള്ളത്.100 കോടിയിലേറെ രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം.
ഇ.ഡി പ്രധാനമായും തിരയുന്നത് കടത്തിയത് ആരുടെയൊക്കെ പണം എന്നും പണത്തിന്റെ സ്രോതസ്ഇ എവിടെ നിന്നുമാണെന്നും , ഇത്രയുമധികം പണം എങ്ങനെ ഡോളറാക്കി, വിദേശത്ത് ആർക്കൊക്കെ പണം കൈമാറി, ഈ പണം എവിടെയെല്ലാം നിക്ഷേപിച്ചു, വിദേശത്ത് എന്തൊക്കെ സംരംഭങ്ങളുണ്ടാക്കി തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇഡി തെരയുന്നത്. യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ രാഷ്ട്രീയ പ്രമുഖരുൾപ്പെടെ ഉന്നതരുടെ കള്ളപ്പണം ഡോളറായി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയിൽ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ഉന്നതരുടെ വീടുകളിലെത്തിയാണ് പണം സ്വീകരിച്ചതെന്നാണ് സ്വപ്നയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്നത് . ഇതേക്കുറിച്ചുള്ള അന്വേഷണത്തിൽ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും നിർണായകമാവും എന്ന കാര്യം ശ്രദ്ധേയം . മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് ഈ ഇടപാടുകളിലെ പങ്ക് പ്രത്യേകമായി അന്വേഷിക്കുവാൻ ഒരുങ്ങുകയാണ് .
ശിവശങ്കറുമായി ചേർന്ന് മസ്‌കറ്റിൽ ഐ.ടി കമ്പനി തുടങ്ങാൻ പദ്ധതിയിട്ടിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിനായി ഐ.എ.എസിൽ നിന്ന് സ്വയംവിരമിക്കാനും ശിവശങ്കർ തയ്യാറെടുത്തതായാണ് സൂചനകൾ കിട്ടുന്നുണ്ട് . എന്നാൽ അതിനിടയിൽ പേട്ടയിലെ ഫ്ളാറ്റിൽ കൂടികാഴ്ച്ചയ്ക്ക് ശേഷം ശേഷം സ്വപ്നയ്ക്ക് പണമടങ്ങിയ ബാഗ് കൈമാറിയ ഉന്നതൻ കൂടാതെ മറ്റൊരു ഉന്നതൻ ഔദ്യോഗിക വസതിയിൽ വച്ച് ഡോളറടങ്ങിയ രണ്ട് സ്യൂട്ട്‌കേസ് കൈമാറിയെന്നും വിവരങ്ങൾ കിട്ടുന്നുണ്ട്. സ്വപ്നയും കോൺസുലേറ്റിലെ രണ്ട് ഉന്നതരുമെത്തിയാണ് ഈ ബാഗുകൾ സ്വീകരിച്ചതെന്നും യു.എ.ഇയിലെത്തിച്ച് ഉന്നതന്റെ ഉറ്റബന്ധുവിന് കൈമാറിയെന്നും സ്വപ്ന വെളിപ്പെടുത്തിയതായാണ് ഇപ്പോൾ കിട്ടുന്ന സൂചനകൾ . അര ഡസൻ ഉന്നതരുടെ വിദേശത്തെ സാമ്പത്തികയിടപാടുകളും നിക്ഷേപങ്ങളും സ്വപ്ന വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . ഷാർജയിൽ അന്താരാഷ്ട്ര സർവകലാശാല സ്ഥാപിക്കാനൊരുങ്ങിയ ഉന്നതന്റെ പങ്കും വെളിപ്പെടുത്തിയിരിക്കുകയാണ് . കോൺസുലേറ്റിലെ പണമിടപാട് സ്ഥാപനത്തിലൂടെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിദേശനാണ്യവിനിമയ ഏജൻസികളിലൂടെയും ബാങ്കുകൾ വഴിയുമാണ് അനധികൃതമായി ഡോളർ സംഭരിച്ചിരിക്കുന്നത്. സർക്കാരിന്റെ വൻകിട പദ്ധതികളുടെ മറവിൽ തട്ടിയെടുത്ത കോഴപ്പണമാണോ വിദേശത്തേക്ക് കടത്തിയതെന്ന് പ്രത്യേകം അന്വേഷിക്കുവാൻ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha