പട്ടാപകൽ നടുറോഡിൽ പ്രദീപിനെ ഇടിച്ചിട്ട ടിപ്പര്‍ ചീറി പാഞ്ഞിട്ടും ആർക്കും കണ്ടെത്തനായില്ല; മരണത്തോട് മല്ലടിക്കുന്നത് കണ്ടിട്ടും തിരിഞ്ഞുനോക്കാതെ മറ്റു യാത്രക്കാരും; സംഭവത്തിൽ ദുരൂഹത തുടരുന്നു....

തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവർത്തകനായ എസ് വി പ്രദീപ് അജ്ഞാതവാഹനം ഇടിച്ച് മരണപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. തലസ്ഥാന നഗരിയിൽ പാപ്പനംകോട് കാരയ്ക്കാമണ്ഡപത്തിനടുത്താണ് അപകടം നടന്നത്. പ്രദീപിന്റെ സ്‌കൂട്ടറിനു പിന്നാലെ വന്ന ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിക്കുന്നതും റോഡില്‍ വീണ പ്രദീപിന്റെ ദേഹത്തുകൂടി ലോറി കയറിപ്പോകുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. ഈ സമയം ഏതാനും വാഹനങ്ങളും പിന്നാലെ വരുന്നുണ്ടെങ്കിലും ആരും നിര്‍ത്തുന്നില്ല. റോഡ്‌സൈഡില്‍ നിന്നവരും അപകടം കണ്ടുനില്‍ക്കുകയാണ്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കാരയ്ക്കാ മണ്ഡപത്തിനു സമീപം എസ്.വി പ്രദീപിന്റെ വാഹനം അപകടത്തില്‍പെട്ടത്. വൈകാതെ പ്രദീപ് മരണമടഞ്ഞിരുന്നു. ഒരേ ദിശയിൽ വന്ന വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയതും, അപകടത്തിൽ പെട്ട സ്‌കൂട്ടറിന്റെ പിൻവശത്തെ ഹാൻഡ് റസ്റ്റ് മാത്രം തകർന്ന നിലയിൽ കണ്ടതുമാണ് അപകടത്തിൽ ദുരൂഹത വർദ്ധിക്കുവാൻ കാരണമായത്.
സ്വരാജ് മസ്ദ വാഹനമാണ് ഇടിച്ചതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നത്. അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ നിന്നടക്കം മകന് ഭീക്ഷണിയുണ്ടായിരുന്നതായി പ്രദീപിന്റെ അമ്മ ആരോപിച്ചു. മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്റും ആവശ്യപ്പെട്ടു.
നിരവധി ചാനലുകളിൽ പ്രവർത്തിച്ചിരുന്നു എസ് വി പ്രദീപ് ഇപ്പോൾ ഒരു ഓൺലൈൻ മാദ്ധ്യമത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു. അടുത്തിടെ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വർണകള്ളക്കടത്തിന്റെ ഉള്ളറകൾ തേടിയുള്ള നിരവധി റിപ്പോർട്ടുകൾ അദ്ദേഹം പുറത്ത് കൊണ്ടുവന്നിരുന്നു. അത്തരത്തിലുള്ള ഒരു വൻ വെളിപ്പെടുത്തലിന് എസ് വി പ്രദീപ് ഒരുങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ അജ്ഞാത വാഹനം ഇടിച്ചുള്ള അപകടത്തിൽ മാദ്ധ്യമപ്രവർത്തകന് ജീവൻ നഷ്ടമായതിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha