എല്ലാം ഉടനറിയാം... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇടതുമുന്നണി നല്ല ആത്മവിശ്വാസത്തില്‍; പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും മികച്ച വിജയം ലഭിക്കുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരിക്കുന്നത്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഫലം ഉടനറിയാം. അതേസമയം ഇടതുമുന്നണി നല്ല ആത്മവിശ്വാസത്തിലാണ്. ജനതാദളിന്റെയും കേരള കോണ്‍ഗ്രസിന്റെയും മുന്നണി പ്രവേശം മുന്നണിക്ക് നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. ജോസ് കെ. മാണിയാണ് മുന്നണിക്കുള്ളിലെ താരമായി മാറിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ നല്ല ആത്മവിശ്വാസത്തിലാണ് മുന്നണിയുടെ വിജയം പ്രവചിക്കുന്നത്. കൂടുതല്‍ ജില്ലാ പഞ്ചായത്തുകളില്‍ ഇടത് മുന്നണി ഭരണം ഉറപ്പാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലും ഇടത് മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാലമത്രയും കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലും വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലും ഇടതുമുന്നണിക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞിരുന്നില്ല. കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഇതാദ്യമായാണ് ചെങ്കൊടി പാറിയത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. തലസ്ഥാനത്ത് ബിജെപി ജയിച്ചാല്‍ മറ്റൊരു സന്ദേശമാകും നല്‍കുന്നത്. അതിനാല്‍ ബിജെപിയെ തടയാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള മേഖലകളില്‍ എല്ലാ കരുതലും ഇടത് മുന്നണി എടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍സിപിയുമായി അകല്‍ച്ചയില്ലെന്നും മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ട തലത്തില്‍ പ്രശ്‌നങ്ങളില്ലെന്നും വി ജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം നഗരസഭയില്‍ വലിയ നീക്കു പോക്ക് യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ നടത്തിയിട്ടുണ്ടെന്നാണ് രഹസ്യ റിപ്പോര്‍ട്ട്. ഹൈദരാബാദ് മോഡലില്‍ തിരുവനന്തപുരം നഗരസഭ പിടിക്കാന്‍ ബിജെപി ലക്ഷ്യമിടുന്നുണ്ടെന്ന വിവരം സി പി എം കേന്ദ്രങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഏതു വിധേനയും ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്താനാണ് സി പി എമ്മും കോണ്‍ഗ്രസും തീരുമാനിച്ചത്. അതായത് തോല്‍ക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍ പരസ്പരം വിട്ടു വീഴ്ച ചെയ്യാന്‍ ഇരു പാര്‍ട്ടികളും തീരുമാനിച്ചു. ഇത് നടന്നത് കേന്ദ്രീകൃത സ്വഭാവത്തിലല്ല. പ്രാദേശിക തലത്തിലാണ്.
തദ്ദേശ തെരഞ്ഞടുപ്പില്‍ രാഷ്ട്രീയാതിപ്രസരം കുറവാണ്. വ്യക്തിപരമായ വോട്ടുകള്‍ക്കാണ് മുന്‍തൂക്കം ലഭിക്കാറുള്ളത്. തലസ്ഥാന നഗരത്തില്‍ ബിജെപി രംഗത്തിറക്കിയത് നഗരത്തിന് ചിര പരിചിതരായ നേതാക്കളെയാണ്. വി.വി. രാജേഷും മറ്റും മത്സരരംഗത്തിറങ്ങിയതാണ് വിനയായത്. ഇത് ഭരണം പിടിക്കാനുള്ള നീക്കമാണെന്ന് മനസിലാക്കിയ ഇടതുവലതു മുന്നണികള്‍ പൊതു ശുത്രുവായ ബിജെപിയെ ഒതുക്കാന്‍ തീരുമാനിച്ചു. പല സ്ഥലങ്ങളിലും കോണ്‍ഗ്രസിന് ഗണ്യമായ തരത്തില്‍ വോട്ടു കുറയാന്‍ സാധ്യതയുണ്ടെന്ന് പറയുന്നത് ഇതു കൊണ്ടാണ്. ഇക്കാര്യം ചെന്നിത്തലക്കും മുല്ലപള്ളിക്കും ഉമ്മന്‍ ചാണ്ടിക്കുമറിയാം. നീക്കു പോക്ക് നടന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നുണ്ട്
മുസ്ലീം ലീഗിനെ ഒതുക്കി അതില്‍ നിന്നുള്ള വോട്ടുകള്‍ കട്ടെടുക്കാനുള്ള ഇടതു മുന്നണിയുടെ തന്ത്രം വിജയിച്ചുവെന്നാണ് പിണറായിയുടെ വാക്കുകളില്‍ നിന്നും മനസിലാവുന്നത്. ലീഗിന്റെ അടിത്തറയിളകുമെന്ന് പിണറായി ആവര്‍ത്തിക്കുന്നത് വെറുതെയല്ല. തെരഞ്ഞടുപ്പ് രംഗത്ത് പ്രത്യക്ഷമായി ഇറങ്ങാതെ പിണറായി അകത്തളങ്ങളിലിരുന്ന് തന്ത്രങ്ങള്‍ മെനഞ്ഞതായി അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ പറയുന്നു.പാര്‍ട്ടി കേന്ദ്ര നേത്യത്വത്തിനും സംസ്ഥാന ഘടകം നല്‍കിയിരിക്കുന്നത് വിജയ ചിഹ്നമാണ്. പാര്‍ട്ടി ജയിച്ചുകയറിയാല്‍ പിണറായിയെ പിടിച്ചുകെട്ടാനാവില്ല.
ഏതായാലും ഉത്സവാന്തരീക്ഷത്തിലേക്ക് ഉണരാനാണ് എ.കെ ജി സെന്റര്‍ പാര്‍ട്ടി അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അത് സംഭവിക്കുമോ ഇല്ലെയോ എന്ന് മണിക്കൂറുകള്‍ക്കകം അറിയാം .
"
https://www.facebook.com/Malayalivartha