ശ്രീകാര്യത്തെ എ1 ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം ശ്രീകാര്യത്തെ എ1 ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ജില്ലയിലെ വവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകാര്യം വെഞ്ചാവോടുള്ള എ1 ഹോട്ടലിലാണ് സംഭവം.
ശനിയാഴ്ച വൈകിട്ട് ഭക്ഷണം കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അടപ്പിച്ചു. പലര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. തലവേദന, ഛര്‍ദി അടക്കമുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ആളുകള്‍ ചികിത്സ തേടിയത്.
https://www.facebook.com/Malayalivartha






















