ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാറെ വെറുതെ വിട്ടു

ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി. ദീര്‍ഘകാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് മുന്‍മന്ത്രിക്ക് അനുകൂലമായ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്.
നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വനംവകുപ്പിലെ ഒരു മുന്‍ ഉദ്യോഗസ്ഥ നല്‍കിയ പീഡനപരാതിയില്‍ ആണ് മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിന്റെ തുടക്കത്തില്‍ കോഴിക്കോട് വിചാരണ കോടതി നീലലോഹിതദാസന്‍ നാടാരെ കുറ്റക്കാരനായി കണ്ടെത്തുകയും ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ നീലലോഹിതദാസന്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കുറ്റവിമുക്തനാക്കി.
എന്നാല്‍ ഹൈക്കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ വസ്തുതകള്‍ വിശദമായി പരിശോധിച്ച ശേഷം, ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി പരാതിക്കാരിയുടെ ഹര്‍ജി തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha






















