ദേശീയപാത ഉപരോധത്തില്‍ ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ച് കോടതി

ദേശീയപാത ഉപരോധിച്ച കേസില്‍ വടകര എംപി ഷാഫി പറമ്പിലിനെ പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ.2022 ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. ഈ സംഭവത്തില്‍ പാലക്കാട് കസബ പോലീസാണ് കേസെടുത്തത്. കേസ് പരിഗണിച്ച കോടതി ഷാഫി പറമ്പില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha






















