പേരാവൂരില്‍ 15 കാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

പേരാവൂര്‍ കളക്കുടുമ്പില്‍ 15 വയസ്സുകാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പി. വിഷ്ണുവിനെയ പേരാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് ഇയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ഏതാനും മാസം മുന്‍പാണ് പേരാവൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തത്. എന്നാല്‍ ആത്മത്യയുടെ കാരണം വ്യക്തമായിരുന്നില്ല. വീട്ടുകാരുടെ മൊഴിയെടുത്തതില്‍ നിന്ന് പൊലീസിന് ചില സൂചനകള്‍ ലഭിച്ചിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നെന്ന വിവരം അറിഞ്ഞത്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഫോണിലേക്ക് യുവാവ് നിരന്തരം വിളിച്ചിരുന്നതായും കണ്ടെത്തി. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി സമ്മതിച്ചത്.
https://www.facebook.com/Malayalivartha






















