കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടു; എന്‍. വേണുഗോപാല്‍ പരാജയപ്പെട്ടത് ഒറ്റവോട്ടിന്; വിജയിച്ചത് ബി.ജെ.പി സ്ഥാനാര്‍ഥി; സിറ്റിംഗ് സീറ്റ് നഷ്ടമായി; ഇഞ്ചോടിഞ്ച് പോരാട്ടം

കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ തിരിച്ചടി. മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍ പരാജയപ്പെട്ടു. പരാജയം ബി.ജെ.പി സ്ഥനാര്‍ഥിക്ക് മുന്നില്‍. ഒറ്റവോട്ടനാണ് എന്‍. വോണുഗോപാലിന്റെ പരാജയം. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിലാണ് മേയല്‍ സ്ഥാനാര്‍ഥിയുടെ പരാജയം. വോട്ടെണ്ണലില്‍ വിഴ്ച്ച പറ്റിയതായി യു.ഡി.എഫ് സ്ഥാനാര്‍ഥി ആരോപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് യുഡിഎഫും എല്‍ഡിഎഫും കാഴ്ചവെക്കുന്നത്. ആര്‍ക്കും പ്രവചിക്കാനാവത്ത ഇഞ്ചോടിഞ്ച് പോരാട്ടമാണ് വോട്ടെണ്ണലിന്റെ ഈ ഘട്ടത്തില്‍ കാഴ്ച വെക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 73 ഇടത്ത് എല്‍ഡിഎഫും 61 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. എട്ടിടതത് എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു
കോര്‍പ്പറേഷനുകളില്‍ മൂന്നിടത്തും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനായിരുന്നു ലീഡ്. ഇപ്പോള്‍ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. ഒരു കോര്‍പ്പറേഷനില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. ഒരു കോര്‍പ്പറേഷനിലും ഒരു മുന്‍സിപ്പാലിര്റിയിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും ആണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. 38 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 39 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.
വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ ഒരു വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. മൂന്ന് വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. കോര്‍പ്പറേഷന്‍ ഗ്രാമപ്പഞ്ചായത്ത് ഫലം 11 മണിയോടെ അറിയും. ജില്ലാ ബ്ലോക്ക് ഫലങ്ങള്‍ രണ്ട് മണിയോടെ പൂര്‍ണ്ണമായി അറിയാനാവും.
https://www.facebook.com/Malayalivartha