തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന്റെ ലീഡ് കുറയുന്നു ; 18 സീറ്റുകളില്‍ എല്‍.ഡി.എഫ്; ബി.ജെ.പി 11 സീറ്റുകളില്‍; യു.ഡി.എഫ് മൂന്നു സീറ്റുകളില്‍ മാത്രം

തിരുവന്തപുരത്ത് ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് നേടിയ എല്‍.ഡി.എഫിന്റെ ലീഡ് നില കുറയുന്നു. ആദ്യഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാപ്പോള്‍ 20 സീറ്റുകളില്‍ എല്‍.ഡി.എഫ് മുന്നിലെത്തിയെങ്കില്‍ രണ്ടാഘട്ടത്തില്‍ 18 സീറ്റുകളിലായി കുറഞ്ഞു. ഇവിടെ 11 സീറ്റുകളില്‍ എന്‍.ഡി.എ സംഖ്യം മുന്നിലാണ്. അതെ സമയം യു.ഡി.എഫ് മൂന്നു സീറ്റുകളില്‍ മാത്രമാണ് മുന്നില്‍. എന്‍.ഡി.എയുടെ ലീഡ് ഉയര്‍ത്തുകയാണ്. മത്സരം കഴിഞ്ഞ തവണത്തെ പോലെ എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മില്‍
കേരളത്തില്‍ തദ്ദേശ പോരാട്ടം നടക്കുമ്പോള്‍ രാജ്യം തന്നെ ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പാണ് തിരുവനന്തപുരം കോര്‍പറേഷനിലേത്. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് മൂന്ന് മുന്നണികളും ഒരു പോലെ പ്രതീക്ഷ വയ്ക്കുകയും ചെയ്യുന്നുണ്ട്.
മൂന്ന് റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. നാല് മണ്ഡലങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ അതിശക്തമായ പ്രചാരണമാണ് മൂന്ന് മുന്നണികളും നടത്തിയിരുന്നത്. വട്ടിയൂര്‍കാവ് മണ്ഡലത്തിലെ 24 വാര്‍ഡ് കഴക്കൂട്ടത്തെ 22 വാര്‍ഡ്, തിരുനനന്തപുരം മണ്ഡലത്തിലെ 26 വാര്‍ഡ്, നേമത്തെ 23 വാര്‍ഡ് ഒപ്പം കോവളം മണ്ഡലത്തിലെ 5 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് തിരുവനന്തപുരം കോര്പറേഷന്.
https://www.facebook.com/Malayalivartha