മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി; ഗ്രാമപഞ്ചയത്തുകളില്‍ യു.ഡി.എഫ് മുന്നില്‍; ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നില്‍; ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം

വളാഞ്ചേരി നഗരസഭയില്‍ മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. എല്‍ഡിഎഫ് പിന്തുണക്കുന്ന വിഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ഇത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും എല്‍ഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 223 ഇടത്ത് എല്‍ഡിഎഫും 230 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. 18 ഇടത്ത് എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് മുന്നില്‍. ആകെയുള്ള 26 ഡിവിഷനുകളില്‍ പതിനൊന്നില്‍ എല്‍ഡിഎഫും ഒരിടത്തു യുഡിഎഫും ലീഡ് ചെയ്യുന്നു.
ജില്ലാ പഞ്ചായത്തില്‍ ഒമ്പതിടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 56 ഇടത്ത് എല്‍ഡിഎഫും 37 ഇടത്ത് യുഡിഎഫ്. മുന്‍സിപ്പാലിറ്റികളില്‍ 31 ഇടത്ത് എല്‍ഡിഎഫും 42 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. അഞ്ചിടത്ത് എന്‍ഡിഎ. ആകെയുള്ള ആറ് കോര്‍പറേഷനുകളില്‍ നാലിത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നേറുന്നതായാണ് സൂചന. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും കൊച്ചി, തൃശ്ശൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. കണ്ണൂര്‍ കോര്‍പറേഷന്റെ ഫലം ഔദ്യോഗികമായി വന്നിട്ടില്ല..
യുഡിഎഫ് - വെല്‍ഫെയര്‍ സഖ്യം കൊണ്ട് ശ്രദ്ധേയമായ മുക്കം നഗരസഭയില്‍ രണ്ട് സീറ്റ് എന്‍ഡിഎ നേടി. മുന്നില്‍ മുക്കം നഗരസഭയിലെ ആറ് വാര്‍ഡുകളിലാണ് യുഡിഎഫ് വെല്‍വെയര്‍ പാര്‍ട്ടി സഖ്യം ഒന്നിച്ച് മത്സരിക്കുന്നത്. ഇവിടെ കൃത്യമായി വോട്ടുകള്‍ ഭിന്നിച്ചുപോയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.
കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍ തോറ്റു. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ബിജെപി അക്കൗണ്ട് തുറന്നു. ഒഞ്ചിയത്ത് എല്‍ഡിഎഫ് ആര്‍എംപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു.
https://www.facebook.com/Malayalivartha