പെരിയയില്‍ യു.ഡി.എഫിന് വിജയം; കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എല്ലായിടത്തും എല്‍.ഡി.എഫ് മുന്നില്‍; പാലക്കാട് നഗരസഭയില്‍ ബിജെപി കുതിപ്പ് തുടരുന്നു

ഇരട്ടകൊലപാതകത്തിന്റെ പേരില്‍ പ്രശ്‌സതമായി പെരിയ പഞ്ചായത്തില്‍ യു.ഡി.എഫിന് വിജയം. കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ജില്ലാ പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും മുന്നില്‍ എല്‍.ഡി.എഫ്. ഗ്രാമപഞ്ചായത്തുകളില്‍ 310 ഇടത്ത് എല്‍ഡിഎഫും 291 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. 24 ഇടത്ത് എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു.
ജില്ലാ പഞ്ചായത്തില്‍ 8 ഇടത്ത് എല്‍ഡിഎഫും 6 ഇടത്ത് യുഡിഎഫ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 78 ഇടത്ത് എല്‍ഡിഎഫും 61 ഇടത്ത് യുഡിഎഫ്. മുന്‍സിപ്പാലിറ്റികളില്‍ 37 ഇടത്ത് എല്‍ഡിഎഫും 38 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. അഞ്ചിടത്ത് എന്‍ഡിഎ. ആകെയുള്ള ആറ് കോര്‍പറേഷനുകളില്‍ മൂന്നിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നേറുന്നതായാണ് സൂചന.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും കൊച്ചി, തൃശ്ശൂര്‍ കണ്ണൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍ തോറ്റു. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ബിജെപി അക്കൗണ്ട് തുറന്നു. ഒഞ്ചിയത്ത് എല്‍ഡിഎഫ് ആര്‍എംപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു. പാലക്കാട് ബിജെപി 9 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. യുഡിഎഫും എല്‍ഡിഎഫും 3 സീറ്റുകളില്‍ വീതം മുന്നിലാണ്.
https://www.facebook.com/Malayalivartha