കോട്ടയത്തും പാലായിലും ജോസ് കെ. മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു; കോര്‍പ്പറേഷനുകളില്‍ ശക്തമായ പോരാട്ടം

കെ.എം മാണിയുടെ തട്ടകത്തില്‍ ജോസ് കെ മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. കോട്ടയം ജില്ലാ പഞ്ചായത്തിലും പാലാ നഗരസഭയിലും എല്‍.ഡി.എഫ് മുന്നേറുകയായിരുന്നു. പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഒരിടത്തു മാത്രമാണ് യുഡിഎഫ് ജയിച്ചിരിക്കുന്നത്. പലയിടത്തും എല്‍ഡിഎഫ് തന്നെയാണു മുന്നില്‍ നില്‍ക്കുന്നത്. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കുര്യാക്കോസ് പടവന്‍ തോറ്റു. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയ ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ് തിരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫില്‍ കൂടുതല്‍ വിലപേശല്‍ ശക്തി ജോസ് കെ മാണിക്കുണ്ടാകും.
ജോസ് കെ മാണിയെ അനുകൂലിക്കുന്ന കേരളാ കോണ്‍ഗ്രസുകാര്‍ക്ക് ഭരണം നിലനിര്‍ത്താന്‍ കഴിയുമോ എന്നതായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച. 15 വര്‍ഷത്തോളം നഗരസഭയെ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന പല നേതാക്കളും ജോസഫ് വിഭാഗത്തിലേക്കു മാറിയിരുന്നു. ജോസ് കെ മാണി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത് ഇഷ്ടപ്പെടാത്ത വിഭാഗത്തിന്റെ വോട്ട് തങ്ങള്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ നാലു സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചു. കഴിഞ്ഞ തവണ രണ്ടു സീറ്റുകളിലാണ് വിജയിച്ചിരുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരം. ഇരു മുന്നണികളും തമ്മിലുള്ള ലീഡ് നില മാറി മറിഞ്ഞു. പിന്നീട് എല്‍ഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തി. 10.05ലെ കണക്കനുസരിച്ച് 23 ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും 11 ഇടത്ത് എന്‍ഡിഎയും ഒരിടത്ത് സ്വതന്ത്രനും ലീഡ് ചെയ്യുന്നു. എന്‍ഡിഎ ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. യുഡിഎഫിനു കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. എല്‍ഡിഎഫിനു 43 സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. എന്‍ഡിഎയ്ക്കു 35ഉം കോണ്‍ഗ്രസിനു 21 സീറ്റും ലഭിച്ചു. ആകെ നൂറ് സീറ്റുള്ള കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷത്തിനു 51 സീറ്റുകള്‍ വേണം.
കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് ഡിവിഷനില്‍ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോല്‍വി ഒറ്റവോട്ടിനാണ്. ഇവിടെ യുഡിഎഫ് റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഫ് യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha