തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം! ലീഡ് ഉയര്‍ത്തി എല്‍ ഡി എഫ്; കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കും എന്ന് പ്രഖ്യാപിച്ചിരുന്ന ബി ജെ പി ഇപ്പോള്‍ 13 സീറ്റുകളോടെ രണ്ടാം സ്ഥാനത്ത്... ചിത്രത്തിലില്ലാതെ യു ഡി എഫ്

കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരവേ ലീഡ് ഉയര്‍ത്തി എല്‍ ഡി എഫ് മുന്നേറുന്നു.
ഒടുവില്‍ ലഭിക്കുന്ന ലീഡ് പ്രകാരം 22 സീറ്റുകളില്‍ എല്‍ ഡി എഫ് ലീഡ് ചെയ്യുകയാണ്. കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കുംഎന്ന് പ്രഖ്യാപിച്ചിരുന്ന ബി ജെ പി ഇപ്പോള്‍ 13 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്.
അതേ സമയം കോണ്‍ഗ്രസ് മത്സരചിത്രത്തില്‍ പോലും ഇല്ലാത്ത തരത്തിലാണ് പ്രകടനം കാഴ്ചവച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ തവണത്തെ പോലെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയാകേണ്ടി വരുമോ എന്ന് അല്‍പ്പസമയത്തിനകം വ്യക്തമാവും.
https://www.facebook.com/Malayalivartha