ആലപ്പുഴ നഗരസഭയില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച് എല്‍ഡിഎഫ്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡിലും എല്‍ഡിഎഫ് വിജയം

ആലപ്പുഴ നഗരസഭയില്‍ ശക്തമായ പോരാട്ടം കാഴച്ചവെച്ച് എല്‍ഡിഎഫ്. 13 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് (യുഡിഎഫ്) ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പരാജയപ്പെട്ടിരിക്കുന്നത്.
കടുത്ത മത്സരം നടന്ന ഇരവുകാട് വാര്ഡില് എല്ഡിഎഫ് സ്ഥാനാര്‍ഥി സൗമ്യ രാജന് വിജയിച്ചു. എല്‍ഡിഎഫ് -13, യുഡിഎഫ്-0 , എന്‍ഡിഎ - 1, എസ്ഡിപിഐ -1 എന്നിങ്ങനെയാണ് നിലവിലെ തെരഞ്ഞെടുപ്പ് ഫലം.
കായംകുളം ,ഹരിപ്പാട് , ചേര്‍ത്തല മുനിസിപ്പാലിറ്റിയിലും എല്‍ഡിഎഫ് മുന്നേറുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡിലും എല്‍ഡിഎഫ് വിജയം
"
https://www.facebook.com/Malayalivartha