എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ അന്വേഷണം ;ഒഎംഎ സലാമിന് കുരുക്ക്

കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനായിരുന്നു ഒഎംഎ സലാം രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസികൾ അന്വേക്ഷിക്കുന്ന ആളാണെന്ന് സസ്പെൻഷൻ ഉത്തരവ് എത്തിയപ്പോഴാണ് ഏവരും ഞെട്ടുന്നത് .എന്നാൽ പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി നടപടി എടുത്തിരിക്കുന്നത്. ഒ എം എ സലാം പലപ്പോഴും ദീർഘ അവധിയിൽ പോകാറുണ്ടായിരുന്നു. കെ എസ് ഇ ബി യുടെ മഞ്ചേരി റീജണൽ ഓഡിറ്റ് ഓഫീസിലെ സീനിയർ അസിസ്റ്റന്റായാണ് സലാം ജോലി ചെയ്തിരുന്നത്. ക്യാഷ്യറായാണ് സലാം സർവ്വീസിൽ പ്രവേശിക്കുന്നത്. രണ്ടു പ്രമോഷൻ പിന്നിട്ട് സീനിയർ അസിസ്റ്റന്റുമായി.അടുത്ത സ്ഥാന കയറ്റത്തിൽ ഗസ്റ്റഡ് പദവിയിൽ എത്തേണ്ടതായിരുന്നു സലാമെന്ന് ജീവനക്കാർ പറയുന്നു.
200കോടി യുടെ ബാങ്കിടപാട് നടത്തിയ വ്യക്തിയെന്ന് ഇഡി ആരോപിച്ച ആളാണ് ഇയാൾ എന്നത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് . നേരത്തെ തന്നെ സലാം അന്വേഷണ ഏജൻസികളുടെ നിരീക്ഷത്തിലായിരുന്നു. വിവിധ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ അഖിലേന്ത്യ ചെയർമാനാണ് ഒഎംഎ സലാം എന്ന് സ അറിയാത്തത് അന്വേഷണ ഏജൻസികളിലും ഞെട്ടലുളവാക്കിയിട്ടുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ സംശയാസ്പദമായ രീതിയിലുള്ള സാമ്പത്തിക ഇടപാട് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .അതെ സമയം.കേരളത്തിലെയും തമിഴ്‌നാട്ടിലെയും നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. കേരളത്തിൽ ദേശീയ കൗൺസിൽ അംഗങ്ങളായ ഏഴ് നേതാക്കളുടെ തിരുവനന്തപുരത്തും മലപ്പുറത്തുമുള്ള വീടുകളിലാണ് പരിശോധന നടന്നത്.
ചെന്നൈയിൽ മൂന്നിടങ്ങളിലും മധുരയിലും തെങ്കാശിയിലും വരെ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ട് നേതാക്കൾ തുർക്കിയിലെ വിവാദ ചാരിറ്റി സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.
നേതാക്കളായ നസറുദ്ദീൻ എളമരം, കരമന അറഷറഫ് , ഒ.എം.എ സലാം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. നസറുദ്ദീൻ എളമരം പോപപുലർ ഫ്രണ്ട് ദേശീയ സെക്രട്ടറിയും ഒ.എം.എ സലാം ദേശീയ ചെയർമാനുമാണ്.കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു . ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയ വിവരമറിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു . അഷ്‌റഫ് മൗലവിയുടെ വീട്ടില്‍നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇക്കാര്യം കടലാസില്‍ എഴുതിനല്‍കണമെന്ന് പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് കടലാസില്‍ എഴുതിനല്‍കിയതിന് ശേഷമാണ് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്കിടയിലൂടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ മടങ്ങിയത്. അതേസമയം, ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും രണ്ടര മണിക്കൂറോളം പിന്നിട്ട ഇ.ഡി.യുടെ പരിശോധന തുടരുകയായിരുന്നു . അതിനിടയിൽ നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍നിന്ന് ഒരു ലാപ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തതായും സൂചന ഉണ്ട് എന്ന വാർത്തയും പുറത്തു വന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി.യുടെ പരിശോധനയെന്നാണ് വിവരങ്ങള്‍. ഈ സാഹചര്യത്തിലാണ്
ആവശ്യമായ അനുമതികൾ കൂടാതെ ഒ എം എ സലാം നടത്തിയ വിദേശ യാത്രകളുമായി ബന്ധപ്പെട്ട് ഇ ഡി നടപടി എടുത്തത് . കെ എസ് ഇ ബി ഇ ഡി യിൽ നിന്നും മറ്റു കേന്ദ്ര ഏജൻസികളിൽ നിന്നും രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്ന മുറക്ക് തുടർ നടപടികൾ സ്വീകരിക്കാനാണ് കെ.എസ് ഇ ബിയുടെ ആലോചന സർവ്വീസിലിരിക്കെയുള്ള രാഷ്ട്രീയ പ്രവർത്തനം , കേന്ദ്ര ഏജൻസികൾ സംശയിക്കുന്ന സംഘടനയുടെ ഭാരവാഹി ,വിദേശ നാണയ വിനിയ ചട്ടലംഘനം , രാജ്യതാൽപര്യത്തിനെതിരായുള്ള നീക്കങ്ങൾ ഇതിലൊക്കെ തന്നെ അന്വേഷണ ഏജൻസികൾ വ്യക്തത വരുത്തുന്നതോടെ സർവ്വീസ് ചട്ട നിയമം അനുസരിച്ച് കെ.എസ് സിബി തുടർ നടപടിയിലേക്ക് പോകും.സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സർക്കാരിന്റെ മുൻ കൂർ അനുമതി വാങ്ങാതെ സന്ദർശനം നടത്തിയ ഒഎംഎ സലാം അവിടെ വെച്ച് പല സംഘടനകളുമായി ബന്ധം സ്ഥാപിച്ചുവെന്നും ചില പരിശീലന ക്യാമ്പുകളിൽ പോയെന്നും എൻ ഐ എ അടക്കമുള്ള അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കൊച്ചിയിൽ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തിയത്. തുർക്കിയിലെ വിവാദ ചാരിറ്റി സംഘടനയായ ഐഎച്ച്എച്ചുമായി പോപ്പുലർഫ്രണ്ട് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. . പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ എം അബ്ദുറഹ്മാൻ, ദേശീയ കമ്മിറ്റി അംഗം പി. കോയ എന്നിവരാണ് ഐഎച്ച്എച്ച് നേതാക്കളുമായി തുർക്കി തലസ്ഥാനമായ ഇസ്താംബുളിൽ കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഐ.ഐ.എച്ച് സന്നദ്ധ സംഘടനയാണെന്നും കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ലെന്നുമാണ് പോപ്പുലർ ഫ്രണ്ട് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.2018 ഒക്ടോബർ 20ന് ഇസ്താംബുളിലെ ഐ.എച്ച്.എച്ച് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഇ.എം അബ്ദുറഹ്മാൻ, ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കോയ, ഐ.എച്ച്.എച്ച് സെക്രട്ടറി ദംറുസ് ഐദിൻ, വൈസ് പ്രസിഡന്റ് ഹുസൈൻ ഒറുക് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.എന്നാൽ
'കൂടിക്കാഴ്ച അനാവശ്യ വിവാദമാക്കുകയാണ്. തുർക്കിയിലെ ഏഷ്യാ മിഡിൽ ഈസ്റ്റ് ഫോറം വിളിച്ചു ചേർത്ത ഫലസ്തീൻ കോൺഫൻസിൽ പങ്കെടുക്കാനാണ് തുർക്കിയിൽ പോയത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ ഐഎച്ച്എച്ച് പ്രതിനിധികൾ ഓഫീസ് സന്ദർശിക്കാൻ ക്ഷണിക്കുകയാണ് ചെയ്തത്. നടന്നത് സുഹൃദ് സന്ദർശനം മാത്രമാണ്. ഈ സംഘടനയെ ഭീകര മുദ്രചാർത്തി നിരോധിച്ചത് ഇസ്രയേലാണ്. ഗസ്സയിലെ പോരാളികളെ ഈ സംഘടന സഹായിക്കുന്നുണ്ട്. ഇതുകൊണ്ടാണ് ഇസ്രയേൽ ഭീകര സംഘടനയാക്കി ചിത്രീകരിച്ചത്.
നോഡിക് മോണിറ്റർ എന്ന പേരിൽ നോർവെയിലെ ഒരു ന്യൂസ് പോർട്ടലിലാണ് ഈ വാർത്ത ആദ്യം വന്നത്. ഇന്ത്യലിൽ ഇത് ഏറ്റുപിടിക്കുന്നത് ആർഎസ്എസാണ്' - പോപ്പുലർ ഫ്രണ്ട് വൈസ് ചെയർമാൻ ഇ.എം അബ്ദുറഹ്മാൻ വിശദീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha