പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പന്തളം ഒരു സൂചനയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പന്തളത്ത് നഗരസഭ ഭരണം നേടിയ ബിജെപി ജനപ്രതിനിധികള്‍ക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംജയ്ശ്രീരാം എങ്ങനെയാണ് മതേതര വിരുദ്ധമാകുന്നതെന്നും ഭഗവാന്റെ നാമം മതേതരത്വത്തെ തകര്‍ക്കുന്നത് എങ്ങനെയാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഭരണഘടനയിലെ മുഖചിത്രം തന്നെ ശ്രീരാമന്റേതാണ്. രാമന്റെ നാമവും ചിത്രവും ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ അത് ഈ രാജ്യത്ത് വിലപ്പോവില്ല. പാര്‍ലമെന്റിനകത്ത് ജയ്ശ്രീരാം വിളികളുയരുന്ന കാലമാണിതെന്ന് നിങ്ങള്‍ മറക്കേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു"കേരളത്തില്‍ ദേശീയവാദികളും ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. 1200 സീറ്റില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുമുന്നണികളും മതതീവ്രവാദികളും ഒന്നിച്ചു. തലശ്ശേരിയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സിപി.എം പല സ്ഥലത്തും കോണ്‍ഗ്രസിന് വോട്ട് മറിച്ചു. 70 വോട്ടാണ് ഒരു വാര്‍ഡില്‍ എല്‍.ഡി.എഫിന് കിട്ടിയത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വോട്ട് മറിച്ചു. ഇരുമുന്നണികളും ഒന്നിച്ചത് സ്വാഗതാര്‍ഹമായ കാര്യമാണ്". ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വളര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു. തിരുവല്ലം പരശുരാമ ക്ഷേത്രം, ശ്രീപദ്മനാഭന്റെ സന്നിധി, പന്തളം, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡ്, ചെങ്ങന്നൂര്‍ ദേവീക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, ശിവഗിരി, പെരുന്ന, അയ്യങ്കാളി സ്മൃതി മന്ദിരം തുടങ്ങിയ സ്ഥലങ്ങളില്‍ ബി.ജെ.പിയാണ് ജയിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.അതെ സമയം തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാന്‍ ഇരു മുന്നണികള്‍ക്കും പിന്തുണ നല്‍കില്ലെന്ന് ബിജെപി. ചില തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപി അംഗങ്ങളുടെ പിന്തുണ നിര്‍ണായകമാണ്. എന്നാല്‍ ഒരു സാഹചര്യത്തിലും എല്‍ഡിഎഫിനും യുഡിഎഫിനും ബിജെപി പിന്തുണ നല്‍കില്ല. നിലവില്‍ സ്വീകരിച്ചിട്ടുള്ള നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് ബിജെപി വ്യക്തമാക്കി. സംസ്ഥാന ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ സാധ്യമെങ്കില്‍ പാര്‍ട്ടി അംഗങ്ങളേയും മത്സരിപ്പിക്കും.പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ടെടുപ്പില്‍ നേതൃത്വം വിപ്പുനല്‍കുമെന്നും ബിജെപി അറിയിച്ചു. മറ്റ് പാര്‍ട്ടികളും, സ്വതന്ത്രരും അവരുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തുകയാണെങ്കില്‍ പിന്തുണ നല്‍കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും ബിജെപി അറിയിച്ചു. ബിജെപിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവി ബിജെപിക്ക് നല്‍കിയെങ്കില്‍ മാത്രമേ ഇതിന് തയ്യാറാകൂവെന്നും സംസ്ഥാന ഭാരവാഹിയോഗം നിലപാട് എടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുന്നതാണ്.
https://www.facebook.com/Malayalivartha