കരിമഠം കോളനിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; വീടിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ ഷെമീമയ്ക്ക് പരുക്കേറ്റിരുന്നു, കൈയേറ്റത്തിലുണ്ടായ മനോവിഷമമാകാം ആത്മഹത്യക്ക് പിന്നിലെന്നാണ് സംശയം

കരിമഠം കോളനിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. ഷെമീമയെന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീടിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ ഷെമീമയ്ക്ക് പരുക്കേൽക്കുകയുണ്ടായി. കരിമഠം കോളനിയിലെ ഇവരുടെ വീട്ടിലാണ് രാവിലെയോടെ ഷെമീമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് അല്‍ അമീനാണ് രാവിലെ ആദ്യം മൃതദേഹം കാണുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം അല്‍അമീനിന്റെ ഓട്ടോ വഴിയില്‍ നിര്‍ത്തിയിടുന്നതിനെ ചൊല്ലി അയല്‍വാസികളായ ചിലര്‍ തര്‍ക്കമുണ്ടാക്കിയിരുന്നതായി പ്രദേശവാസികള്‍ വ്യക്തമാക്കി. തര്‍ക്കം കൈയേറ്റത്തില്‍ കലാശിക്കുകയും അല്‍അമീനും ഷെമീമയ്ക്കും പരിക്കുപറ്റിയിരുന്നു. ശേഷം ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടി രാത്രി തന്നെ ഇരുവരും മടങ്ങിയെത്തി. കൈയേറ്റത്തിലുണ്ടായ മനോവിഷമമാകാം ആത്മഹത്യക്ക് പിന്നിലെന്നാണ് സംശയം.
അതേസമയം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടത്തിയ ഇന്‍ക്വസ്റ്റ് പരിശോധനയില്‍ ഷെമീമയുടെ തലയ്ക്ക് പരുക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കൈയേറ്റം ചെയ്തവരെ സംബന്ധിച്ച് ദൃക്‌സാക്ഷി മൊഴികള്‍ കൂടി ശേഖരിച്ച് തുടര്‍നടപടിക്കാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതികളെന്ന് കരുതുന്നവര്‍ക്കായി
തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഫോര്‍ട്ട് എസ്‌ഐ വിമല്‍ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha