'സാധാരണക്കാരായ പ്രവര്‍ത്തകരുടെ ആത്മവീര്യം കോണ്‍ഗ്രസ് നേതാക്കള്‍ തകര്‍ക്കരുത്'; കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പോടെ ഒലിച്ചുപോവില്ലെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ

സാധാരണക്കാരായ പ്രവര്‍ത്തകരുടെ ആത്മവീര്യം കോണ്‍ഗ്രസ് നേതാക്കള്‍ തകര്‍ക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്ബില്‍ എം.എല്‍.എ. തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് പ്രതികരണം.
പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കാതെ മുന്നോട്ട് നയിക്കാന്‍ നേതൃത്വത്തിന് കഴിയണം. ഒന്നരമണിക്കൂറില്‍ മൂന്ന് വ്യത്യസ്ത അഭിപ്രായം നേതാക്കന്മാരില്‍ നിന്ന് ഉണ്ടാകുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും.
കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പോടെ ഒലിച്ചുപോവില്ല. അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് വേണ്ടത്. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം എന്ന ആവശ്യത്തെ തെരഞ്ഞെടുപ്പ് ഫലം സാധൂകരിച്ചിട്ടുണ്ടെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha