'ഒരു കോര്‍പ്പറേറ്റ് മുതലാളി കാശുകൊടുത്ത് വികസനം നടത്തുന്നു എന്നതാണ് പ്രശ്നം എന്ന് കരുതൂ. ആരാണ് ധാര്‍മികത പറയുന്നത്? ഇന്നൊരു പാര്‍ട്ടിയിലും നാളെ വേറൊരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവര്‍. അഞ്ചുകൊല്ലം കൊണ്ട് ആസ്തി പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നവര്‍...' പ്രതികരണവുമായി ട്വന്റി ട്വന്റി
തദ്ദേശ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ട്വന്റി20 രംഗത്ത് എത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് ഉപകാരമുള്ള കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ കൂടെ നില്‍ക്കും എന്നതിന്റെ തെളിവാണ് ട്വന്റി20യുടെ വളര്‍ച്ച എന്ന് അവർ പറയുകയുണ്ടായി. അവര്‍ സൗജന്യം കൊടുക്കുന്നു എന്നതാണ് ഒരു ആരോപണം. സൗജന്യത്തെ അംഗീകരിക്കുന്നവര്‍ തന്നെ അതിനെ കുറ്റവും പറയുകയാണെന്നും ട്വന്റി 20 ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍
ട്വന്റി20 ശരിയാണോ തെറ്റാണോ എന്നതാണ് ഇപ്പോഴത്തെ നീറുന്ന പ്രശ്നം.
സാധാരണക്കാര്‍ക്ക് ഉപകാരമുള്ള കാര്യങ്ങള്‍ ചെയ്താല്‍ അവര്‍ കൂടെ നില്‍ക്കും എന്നതിന്റെ തെളിവാണ് ട്വന്റി20യുടെ വളര്‍ച്ച. അവര്‍ സൗജന്യം കൊടുക്കുന്നു എന്നതാണ് ഒരു ആരോപണം. ഇന്നലെ മനോരമയില്‍ വന്ന ഒരു തലക്കെട്ടു തന്നെ ഇങ്ങനെയായിരുന്നു: 'കിറ്റ് തുണച്ചു, സംസ്ഥാനത്ത് തുടര്‍ഭരണ സാധ്യതയെന്ന് സിപിഎം വിലയിരുത്തല്‍.' അതായത് സൗജന്യത്തെ അംഗീകരിക്കുന്നവര്‍ തന്നെ അതിനെ കുറ്റവും പറയുന്നു.
ഇനി അതുമല്ല ഒരു കോര്‍പ്പറേറ്റ് മുതലാളി കാശുകൊടുത്ത് വികസനം നടത്തുന്നു എന്നതാണ് പ്രശ്നം എന്ന് കരുതൂ. ആരാണ് ധാര്‍മികത പറയുന്നത്? ഇന്നൊരു പാര്‍ട്ടിയിലും നാളെ വേറൊരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവര്‍. അഞ്ചുകൊല്ലം കൊണ്ട് ആസ്തി പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നവര്‍. കോര്‍പ്പറേറ്റുകളുടെ കയ്യില്‍ നിന്ന് പണം വാങ്ങുന്നവര്‍.
പിന്നെ, തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് കിട്ടുന്ന ശമ്ബളം എത്രയാണെന്ന് നമുക്കറിയാം. അഞ്ചു വര്‍ഷം കൊണ്ട് തിരിച്ചു പിടിക്കാന്‍ പോലും കഴിയാത്ത അത്രയും പണമാണ് തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ പ്രമുഖ പാര്‍ട്ടിക്കാര്‍ പലരും ചിലവാക്കുന്നത് എന്നും നമുക്കറിയാം കേട്ടോ.
https://www.facebook.com/Malayalivartha