യു പി.ക്ക് ശേഷം ലൗജിഹാദിനെതിരെ കേരളവും നിയമമുണ്ടാക്കണമെന്ന് ആവശ്യപ്പെടുമോ?;പിണറായിവിജയന്റെ ലീഗ് വിമര്‍ശനം സൂചിപ്പിക്കുന്നത് എന്ത് ?

യു പി.ക്ക് ശേഷം ലൗജിഹാദിനെതിരെ കേരളവും നിയമമുണ്ടാക്കണമെന്ന് ആവശ്യപ്പെടുമോ? കേരളം കൗതുകത്തോടെ കാത്തിരിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് വേണ്ടിയാണ്. കാരണം കേരള സര്‍ക്കാരിന്റെ പിന്തുണയോടെ നിയമനിര്‍മ്മാണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലീം ലീഗിനെതിരെ രംഗത്തെത്തിയതോടെ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെയും പിന്തുണ ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. മുഖ്യമന്ത്രിക്ക് പിന്നാലെ ലൗജിഹാദിനെതിരെ ശക്തമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് സീറോ മലബാര്‍ സഭയുടെ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
യു ഡി എഫിന്റെ മുഖ്യ ഘടകകക്ഷിയായ മുസ്ലീം ലീഗിനെ ദുര്‍ബലപ്പെടുത്താനാണ് മുഖ്യന്ത്രിയുടെ നീക്കം. ലീഗിനെതിരെയാണ് ലൗ ജിഹാദ് ആരോപണം ക്രൈസ്തവ സഭകള്‍ ഉന്നയിക്കുന്നത്. അതിന് പിന്തുണ നല്‍കി യു ഡി എഫിനെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തികച്ചും അപ്രതിക്ഷിതമായാണ് ലീഗിനെതിരെ രംഗത്തത്തിയത്.അതിന് പിന്നില്‍ അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് വരെ ലീഗ് തീരുമാനിക്കുന്ന സ്ഥിതിയാണെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം നേതാവിനെ തീരുമാനിക്കാന്‍ പോലും പറ്റാതെ കോണ്‍ഗ്രസ് ദുര്‍ബ്ബലമായി. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോ? തെരഞ്ഞടുപ്പിനു മുന്‍പ് തന്നെ ഇത്തരം സൂചനകള്‍ പുറത്തു വന്നിരുന്നു. അതിന് ഇപ്പോള്‍ ആക്കം കൂടിയിരിക്കുന്നുവെന്നും പിണറായി സോഷ്യല്‍ മീഡിയയില്‍ എഴുതി.
കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ട് പോലും കേരളത്തിലെ കോണ്‍ഗ്രസിനെക്കൊണ്ട് മതവര്‍ഗ്ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ജമാ അത്തെ ഇസ്ലാമി അടക്കമുള്ള വര്‍ഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരില്‍ ദുര്‍ഗന്ധപൂരിതമായ ചര്‍ച്ചകളാണ് ആ മുന്നണിയില്‍ നിന്ന് പുറത്തുവരുന്നത്. അതിന്റെ തുടര്‍ച്ചയായി സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാര്‍ത്ത. ജമാഅത്തെ ഇസ്ലാമി,വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയവക്കെതിരെയാണ് ക്രൈസ്തവ സഭകള്‍ നീങ്ങുന്നത് .ലൗ ജിഹാദ് മുസ്ലീങ്ങള്‍ക്കെതിരായി ക്രൈസ്തവരും ഹിന്ദുക്കളും മുന്നോട്ടു വയ്ക്കുന്ന ആരോപണങ്ങളാണ്. ലൗജിഹാദിനെ അതീവ ഗൗരവമായാണ് ക്രൈസ്തവ സഭ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ബി ജെ പിയും ക്രൈസ്തവ സഭകളുടെ ആരോപണങ്ങള്‍ തീര്‍ത്തും ഗൗരവമായി എടുത്തിരിക്കുന്നു. ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പ്രധാനമന്ത്രിയെ കണ്ടതിന് പിന്നിലെ പ്രധാന കാരണം ഇതാണ്. യുപി. മോഡലില്‍ കേരളത്തിലും നിയുമുണ്ടാക്കാനുള്ള നീക്കം തന്നെയാണ് പിണറായി നടത്തുന്നത്. അതിന് മുമ്പ് രാജ്യത്ത് തന്നെ ലൗജിഹാദ് നിരോധിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള യു ഡി എഫ് ബന്ധത്തിനെതിരെയും ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയിരുന്നു. ഇതെല്ലാമാണ് തദ്ദേശത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കിയത്.
മാര്‍ ജോര്‍ജ് ആലഞ്ചേരി ലൗ ജിഹാദിനെതീരെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആദ്യം രംഗത്തെത്തിയത്. സീറാ മലബാര്‍ സഭയുടെ പരമാധ്യക്ഷനാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ പ്രസ്താവന പുറത്തു വന്നയുടന്നെ കല്‍പ്പറ്റയില്‍ മാധ്യമങ്ങളെ കണ്ട ലോക്‌നാഥ് ബഹ്‌റ ലൗജിഹാദ് ആരോപണത്തെ കുറിച്ച് തന്റെ കൈയില്‍ തെളിവൊന്നുമില്ലെന്ന് പറഞ്ഞു. അത്തരം വാര്‍ത്തകളൊന്നും സ്ഥിതികരിക്കാനും ബഹ്‌റ തയ്യാറായില്ല. ബിജെപി കേന്ദ്രനേത്യത്വവും മാര്‍ ജോര്‍ജ് ആലഞ്ചേരിയും മ്മിലുള്ള സ്‌നേഹബന്ധത്തിന്റെ പരിണിത ഫലമാണ് ജിഹാദ് ആരോപണമെന്നാണ് ആദ്യം കേരള സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ ആ നിലപാട് ഇപ്പോള്‍ മാറി. അഴിമതി കേസില്‍ കുരുങ്ങിയ ആലഞ്ചേരിക്ക് രക്ഷ വേണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കനിയണമെന്നാണ് അന്ന് സി പി എം കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇന്ന് അതും മാറി. കാരണം മുന്നാക്ക സംവരണത്തില്‍ ഉള്‍പ്പെടെ സീറോ മലബാര്‍ സഭയുടെ പിന്തുണ സി പി എമ്മിനാണ്
ജിഹാദി ആരോപണങ്ങള്‍ ശരിയല്ലെന്ന് മുമ്പും കേരള സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതാണ്. ജിഹാദ് തീര്‍ത്തും പെണ്ണും ആണും തമ്മിലുള്ള ഇടപാട് മാത്രമാണ്. ചിലര്‍ക്ക് ചിലരോട് പ്രണയം തോന്നും.അത് അന്യ ജാതിയില്‍ പെട്ടവരാണെങ്കില്‍ ജിഹാദായി മാറും. അതാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ ആ നിലപാടും പാടേ മാറി.പൗരത്വ വിഷയത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബി ജെ പിക്ക് ഒപ്പമാണ്. ബിജെപിയുടെ നിലപാടുകള്‍ ശരിയാണെന്ന് വിവിധ സമ്മേനങ്ങളില്‍ അദ്ദേഹം തുറന്നു പറഞ്ഞു. എന്നാല്‍ അന്നൊന്നും ബി ജെ പിയും ബിഷപ്പും തമ്മിലുള്ള ബന്ധം പരസ്യമായിരുന്നില്ല. ബി ജെ പി നേതാവ് എ എന്‍. രാധാകൃഷ്ണന്‍ ബിഷപ്പ് ഹൗസില്‍ എത്തിയതോടെയാണ് കള്ളകളി പുറത്തറിഞ്ഞത്. മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയും അദ്ദേഹത്തെ കണ്ടിരുന്നു.അദ്ദേഹത്തിന്റെ ഭൂതുമായാണ് പിള്ള പ്രധാനമന്ത്രിയെ കണ്ടത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിഷപ്പ് മുമ്പ് കൂടികാഴ്ച നടത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നരേന്ദ്രമോദിയുടെ പോക്കറ്റിലായതിനാല്‍ കേസില്‍ നിന്നും ഊരണമെങ്കില്‍ ബി ജെ പി ബന്ധം കൂടിയേ തീരു എന്ന വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവമാണ്.എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞതോടെ ആലഞ്ചേരിക്കും പിണറായിക്കും ഒരേ നിലപാടായി മാറി. ലീഗിനെ ഒതുക്കുന്നതിനൊപ്പം ക്രൈസ്തവ സഭകളെ കൈയിലെടുത്താനാണ് പിണറായി ശ്രമിക്കുന്നത്.
L
https://www.facebook.com/Malayalivartha