കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ ആചാരപരമായ ചടങ്ങുകളില്‍ ഒതുക്കും

കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഈ സീസണിലെ ഉത്സവങ്ങള്‍ ആചാരപരമായ ചടങ്ങുകളില്‍ ഒതുക്കും. ആഘോഷങ്ങള്‍ ഒഴിവാക്കി ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്താന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി.
പറ എടുക്കാന്‍ വീടുകളില്‍ പോകില്ല. ആന എഴുന്നള്ളിപ്പ് ഒഴിവാക്കാനും ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി. ജനുവരി പകുതിയോടെയാണ് അടുത്ത പൂരം സീസണ്‍ ആരംഭിക്കുക. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ പൂരം സീസണും ഏറെ പ്രതിസന്ധിയിലായി.
നിലവില്‍, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം ഭക്തര്‍ക്ക് നിയന്ത്രണമുണ്ട്. മാസ്‌ക്, സാമൂഹ്യ അകലം പാലിക്കല്‍, ദര്‍ശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തല്‍ ഇവ നിര്‍ബന്ധമാണ്. 10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല.
"
https://www.facebook.com/Malayalivartha