യുവാക്കളെ വലയിലാക്കി ഓണ്‍ലൈന്‍ നഗ്നത പ്രദര്‍ശനം; പണം നഷ്ടപ്പെട്ട് നിരവധി പേര്‍; വിഡിയോ കോള്‍ ചെയ്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന സംഘം കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്നാണ് പരാതി

യുവാക്കാളെ വലയിലാക്കി പണം തട്ടുന്ന സംഘം സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമാകുന്നു. സമൂഹമാധ്യമത്തിലൂടെ അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച് പണം തട്ടുന്നതാണ് ഇവരുടെ രീതി. വിഡിയോ കോള്‍ ചെയ്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന സംഘം കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്നാണ് പരാതി.
രണ്ട് യുവാക്കളുടെ പരാതിയില്‍ മലപ്പുറം താനൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. തട്ടിപ്പ് സംഘത്തില്‍ നിന്ന് ആദ്യം സമൂഹമാധ്യമത്തിലൂടെ സൗഹൃദ അഭ്യര്‍ഥന വരും. സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞാല്‍ പിന്നാലെ വിഡിയോ കോള്‍. വിഡിയോ കോള്‍ സ്വീകരിച്ചാല്‍ നഗ്‌നത പ്രദര്‍ശിപ്പിക്കും. ഫോണ്‍ ഉപയോഗിക്കുന്നയാളുടെ മുഖം പതിഞ്ഞാലുടന്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യും.
അത്തരം വിഡിയോ സന്ദേശമയച്ചയാളുകളുടെ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. അയ്യായിരം മുതല്‍ പതിനായിരം വരെയാണ് തട്ടിപ്പുകാര്‍ ചോദിക്കുന്നത്. പണം നല്‍കിയാല്‍ വീണ്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടരും. ഓണ്‍ലൈന്‍ വഴിയാണ് പണമിടപാട്.
കോവിഡ് കാലത്ത് ഓണ്‍ലെന്‍ ഉപഭോഗം വര്‍ധിക്കുകയും അത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായും നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് ജാഗ്രത നിര്‍ദ്ദേശവും കേരള പോലീസ് നല്‍കിയിരുന്നു. ഓണ്‍സെന്‍ തട്ടിപ്പുകള്‍ കണ്ടെത്താന്‍ സൈബര്‍ ഡോം എന്ന പ്രത്യേക വിഭാഗം കേരള പോലീസിനുണ്ടെങ്കിലും പലപ്പോഴും സൈബര്‍ കുറ്റങ്ങള്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നതിലും വലിയ തലത്തിലുള്ളവയാണ്.
https://www.facebook.com/Malayalivartha