ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള നിരക്ക് ഇരട്ടിയാക്കി...

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സിനുള്ള നിരക്ക് ഇരട്ടിയാക്കി. ഇതുവരെയുള്ള നിരക്ക് 500 രൂപയായിരുന്നു, ഇത് 1000 രൂപയാക്കി ഉയര്‍ത്തി.
ഇതിനു പുറമെ, കാര്‍ഡിനുള്ള തുകയും സര്‍വീസ് നിരക്കും അടക്കം 260 രൂപ പുറമെ നല്‍കണം. മൊത്തം തുക 1260 രൂപയാണ് ഇനി മുതല്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിനായി നല്‍കേണ്ടത്.
ഫാന്‍സി നമ്പറുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനൊപ്പമാണ് ഇതും ഉയര്‍ത്തിയത്. 2021 ആദ്യത്തോടെ സ്മാര്‍ട്ട് കാര്‍ഡിലെ ലൈസന്‍സ് പ്രതീക്ഷിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.
" fr
https://www.facebook.com/Malayalivartha