കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ ബദല്‍ നിയമം കൊണ്ട് വരുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ ബദല്‍ നിയമം കൊണ്ട് വരുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. സാധ്യത പരിശോധിക്കാന്‍ ഉദ്യോഗസ്ഥതല സബ്കമ്മിറ്റിയെ ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേന്ദ്ര കാര്‍ഷിക നിയമഭേദഗതി തളളിക്കളയാന്‍ മറ്റേന്നാള്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്തു.കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതി മറികടക്കാന്‍ മൂന്ന് കാര്‍ഷിക ബില്ലുകള്‍ പഞ്ചാബ് സര്‍ക്കാര്‍ പാസാക്കിയിരിന്നു. ഇത് മാതൃകയാക്കിയാണ് കേരളവും ബദല്‍ നിയമത്തെ കുറിച്ച് ആലോചിക്കുന്നത്.
സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയെക്കാള്‍ കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വില്‍പന കരാര്‍ ഉണ്ടാക്കുന്നത് കുറ്റകരമാകുമെന്നായിരുന്നു പഞ്ചാബിലെ പുത്തന്‍ നിയമം. ഇത്തരം നിയമനിര്‍മാണമാണ് കേരളവും പരിഗണിക്കുന്നത്. നിയമം കൊണ്ടുവരാനുള്ള സാധ്യത പരിശോധിക്കാന്‍ ഉദ്യോഗസ്ഥതല സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ നിയമം പാസാക്കാനാണ് ആലോചന. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നതിനാല്‍ ബില്ലില്‍ പ്രതിപക്ഷ പിന്തുണയും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, കേന്ദ്രത്തിന്റെ കാര്‍ഷിക നിയമ ഭേദഗതി തള്ളാന്‍ മറ്റെന്നാള്‍ നിയമസഭ സമ്മേളനം ചേരും. ഒരു മണിക്കൂര്‍ നീളുന്ന സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ക്ക് മാത്രമായിരിക്കും സംസാരിക്കാന്‍ അവസരം. നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും രണ്ടു തട്ടിലായിരുന്നു.
"
https://www.facebook.com/Malayalivartha