പാലക്കാട് നഗരസഭയിൽ സി പി ഐ എം ,ബി ജെ പി പ്രവർത്തകരുടെ പ്രതിഷേധം

ജയ് ശ്രീറാം ഫ്ലക്സ് വിവാദത്തിനിടെ പാലക്കാട് നഗരസഭയിലെ കൗൺസിലർമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി സി പി ഐ എമ്മും ബി ജെ പിയും രംഗത്ത് വന്നു . രാവിലെ 10 മണിയോടെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചു. വരണാധികാരി ശ്രീധര വാര്യർ മുതിർന്ന അംഗം ശിവരാജന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് . ഫ്ലക്സ് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് നഗരസഭയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു .ഇതിനിടയിലാണ് ജയ് ശ്രീറാം വിളികളോടെ ബി ജെ പി പ്രവർത്തകർ രംഗത്തു വന്നത് .എന്നാൽ ദേശിയ പതാക കയ്യിൽ ഏന്തിയാണ് സി പി ഐ എം പ്രവർത്തകർ രംഗത്ത് വന്നത് .സംഘർഷം ഒഴിവാക്കാൻ പോലീസ് ഇരു വിഭാഗത്തെയും നീക്കി .സത്യപ്രതിജ്ഞ ചെയ്യുന്ന അംഗങ്ങളെയും പാസുള്ളവരെയും മാത്രമാണ് കൗൺസിൽ ഹാളിലേക്ക് പ്രവേശിപ്പിക്കുകയെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു . ബിജെപി അംഗങ്ങൾ പാർട്ടി ഓഫീസിൽ നിന്ന് ജാഥയായാണ് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുക. ഫ്ലക്സ് വിവാദത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ഭരണ ഘടന ഉയർത്തിപ്പിടിച്ച് പ്രതിഷേധിക്കുമെന്നും അറിയിച്ചിട്ടുണ്ടായിരുന്നു .
ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി വിജയാഹ്ലാദത്തിനിടെ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയതാണ് വിവാദമായത്. കൗൺസിലർമാർ ഉൾപ്പെട്ട സംഭവത്തിൽ പൊലീസ് ഇതുവരെയും ആരെയും പ്രതിചേർത്തിട്ടില്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന സ്ഥാനാർത്ഥികളേയും കൗണ്ടിങ് ഏജന്റുമാരെയും തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. റിട്ടേണിങ് ഓഫീസറുടെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് ടൗൺ സൗത്ത് പൊലീസിൻ്റെ പ്രതീക്ഷ. തുടർന്നാവും കേസിൽ പ്രതി ചേർക്കുക.അതെ സമയം നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് മുകളില്‍ ദേശീയ പതാകയുയര്‍ത്തിയതിന് സംഘപരിവാര്‍ കേസ് നല്‍കിയ സംഭവം ഓര്‍മ്മിപ്പിച്ച് അഡ്വ.രശ്മിത രാമചന്ദ്രന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് നഗരസഭാ കാര്യലയത്തിന് മുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനറുയര്‍ത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കെട്ടിടത്തിന് മുകളില്‍ ദേശീയ പതാകയുയര്‍ത്തുകയും ഇതിനെതിരെ പരാതിയുമായി യുവമോര്‍ച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍.എസ്.എസ് വിവിധ ഘട്ടങ്ങളില്‍ ദേശീയ പതാകയെ തള്ളിപ്പറഞ്ഞ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് അഡ്വ. രശ്മിത രംഗത്തെത്തിയിരിക്കുന്നത്.‘ദേശീയപതാക ഉയര്‍ത്തല്‍ സംഘപരിവാറിന് സ്വതേ അലര്‍ജിയാണ്, ഇതിനു മുമ്പും ദേശീയ പതാക ഉയര്‍ത്തിയവര്‍ക്കെതിരെ പരിവാരം കേസ് കൊടുത്തിട്ടുണ്ട്. 2001 ജനുവരി 26-ന് നാഗ്പൂരിലെ രേഷിംബാഗിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് രാഷ്ട്ര പ്രേമി യുവദള്ളിന്റെ മൂന്നു പ്രവര്‍ത്തകര്‍ – ബാബാ മെന്‍ധേ, രമേഷ് കലാമ്പേ, ദിലീപ് ചത്‌വാനി – ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ ആര്‍.എസ്.എസ് നാഗ്പൂര്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ആ കേസ് 2012 വരെ തുടരുകയും പ്രഗത്ഭനായ മൊഹിലേ എന്ന വക്കീല്‍ ആ കേസിലെ പ്രതികളെ നിരുപാധികം വിടുവിച്ച് അവസാനിപ്പിയ്ക്കുകയും ആയിരുന്നു.’ അഡ്വ.രശ്മിത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/Malayalivartha