സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടാകും; കെ.സി വേണുഗോപാല്‍ നല്‍കുന്ന സൂചനകള്‍; ഞായറാഴ്ച്ച നിര്‍ണായകം; മുല്ലപ്പള്ളിക്കും ഹസ്സനുമെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍; അധ്യക്ഷനെ മാറ്റിയാലുള്ള പ്രശ്‌നങ്ങള്‍ ഇതാണ്

സംസ്ഥാന കോണ്‍ഗ്രസില്‍ അഴിച്ചുപണികള്‍ ഉണ്ടാകും. അതിനുള്ള വ്യക്തമായ സൂചന നല്‍കി എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും പാര്‍ട്ടിക്കകത്തെ പരസ്യ വിഴുപ്പലക്കലും രൂക്ഷമായ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമെന്നാണ് എ.ഐ.സി.സി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് തദ്ദേശ തോല്‍വി എഐസിസി പരിശോധിച്ച ശേഷം ഉചിതമായ നടപടി എടുക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞുത്.
തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന നേതൃമാറ്റ ആവശ്യത്തെ കെസി വേണുഗോപാല്‍ തള്ളിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് പിന്നാലെ ലീഗും ആര്‍എസിപിയും അടക്കമുള്ള ഘടകകക്ഷികളും നേതൃമാറ്റത്തിലൂന്നുമ്പോഴാണ് കെസിയുടെ നിലപാട് മാറ്റമെന്നാണ് സൂചന. കേരള തോല്‍വിയെ ഹൈക്കമാന്‍ഡ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
ഞായറാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ മുല്ലപ്പള്ളിക്കും ഹസ്സനുമെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണെങ്കില്‍ ഹൈക്കമാന്‍ഡിന് അത് പൂര്‍ണ്ണമായും അവഗണിക്കാന്‍ ആകില്ല. ഈ സാഹചര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പങ്കെടുക്കുന്ന ഞായറാഴ്ചയിലെ രാഷ്ട്രീയകാര്യസമിതി യോഗത്തിന് പ്രാധാന്യമേറി. അതേസമയം നിലവില്‍ ഘടക കക്ഷികളുമായി താരിഖ് അന്‍വര്‍ ചര്‍ച്ചനടത്തുന്നതില്‍ തീരുമാനമൊന്നും ആയിട്ടില്ല.
കോണ്‍ഗ്രസിലെ തിരുത്തല്‍ നടപടി നോക്കുകയാണ് ലീഗ് അടക്കമുള്ള കക്ഷികള്‍. യുഡിഎഫില്‍ എല്ലാം ലീഗ് തീരുമാനിക്കുന്നു എന്ന പിണറായിയുടെ പ്രസ്താവന കോണ്‍ഗ്രസിലെ തിരുത്തല്‍ നടപടിക്ക് തിരിച്ചടിയാണ്. ഇനി കെപിസിസി അധ്യക്ഷനെ മാറ്റിയാല്‍ അത് ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങി എന്ന പഴി കേള്‍ക്കേണ്ടിവരും. സിപിഎമ്മും ബിജെപിയും കൂടുതല്‍ സമര്‍ത്ഥമായി നേതൃമാറ്റം കോണ്‍ഗ്രസ്സിനെതിരെ ആയുധമാക്കും. ഡിസിസികളില്‍ പുന:സംഘടന ഉറപ്പാണ്. അതിനപ്പുറത്തേക്കുള്ള മാാറ്റങ്ങളില്‍ ഹൈക്കമാന്‍ഡ് വളരെ സൂക്ഷിച്ചായിരിക്കും തീരുമാനം എടുക്കുക.
https://www.facebook.com/Malayalivartha