ഇഡിയുടെ മൂന്നാം ഘട്ടം ചോദ്യം ചെയ്യലില്‍ സിഎം രവീന്ദ്രന്‍ വീഴുമോ ;നിർണായകമാകുന്ന വാട്സാപ്പ് തെളിവുകൾ സൂചിപ്പിക്കുന്നത് ...

ഇഡിയുടെ മൂന്നാം ഘട്ടം ചോദ്യം ചെയ്യലില്‍ സിഎം രവീന്ദ്രന്‍ വീഴുമോ ?. അറസ്റ്റിന് ഇനി എത്ര ദിവസം എന്നതേ കാത്തിരുന്നു കാണേണ്ടതുള്ളു.സ്വര്‍ണക്കള്ളടത്ത് പിടിക്കപ്പെട്ടതിനു പിന്നാലെ രവീന്ദ്രനും എം ശിവശങ്കറും നടത്തിയ വാട്‌സ് ആപ്പ് രേഖകള്‍ക്കൂടി ഇന്ന് തെളിലായി കിട്ടുന്നതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെ നടപടികൾ കടുപ്പിക്കാൻ ഇ ഡി .സ്വപ്‌നയും സരിത്തും ബാംഗളൂരിലേക്ക് ഒളിവില്‍ പോയ ദിവസങ്ങളിലും രവീന്ദ്രനും ശിവശങ്കറും തമ്മില്‍ വാട്‌സ് ആപ്പില്‍ ആശയവിനിമയം നടത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ ശിവശങ്കറെക്കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരുടെയൊക്കെ സഹായം കിട്ടിയെന്നതിന് സിഎം രവീന്ദ്രന്റെ പേരാണ് സ്വപ്‌ന ഇഡിക്കുമുന്നില്‍ വെളിപ്പെടുത്തിയത്.ബാംഗളൂരിലെ ഹോട്ടലില്‍ ഒളിച്ചുകഴിയുമ്പോള്‍ രഹസ്യ ഫോണില്‍ രവീന്ദ്രനെ സ്വപ്‌ന വിളിച്ചതായി ഇഡിക്കു തെളിവുണ്ടായിരിക്കെ സ്വപ്നയെ രക്ഷപ്പെടുത്താനും രവീന്ദ്രന്‍ സഹായിച്ചതായി സംശയിക്കണം.അതെ സമയം സി.എം രവീന്ദ്രനെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യില്ല. വൈറസ് ബാധ ഭേദമായ ശേഷമുളള ചികിത്സയുടെ ഭാഗമായുളള വൈദ്യപരിശോധന നടത്തേണ്ടതിനാല്‍ ഇന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് രവീന്ദ്രന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഒഴിവായത്. കളളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് കേസുകളിലാണ് സി.എം രവീന്ദ്രന്‍ അന്വേഷണം നേരിടുന്നത്.വൈദ്യപരിശോധന മുടക്കാനാകില്ലെന്ന് അറിയിച്ചാണ് രവീന്ദ്രന്‍ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവ്‌തേടിയത്. ഈ ആവശ്യം ഇ.ഡി അനുവദിക്കുകയായിരുന്നു. ഇന്ന് 10 മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്താനായിരുന്നു രവീന്ദ്രനോട് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് രാവിലെ ഒന്‍പതോടെ എത്താന്‍ അസൗകര്യം അറിയിച്ച് രവീന്ദ്രന്‍ ഇ.ഡിയ്ക്ക് മെയില്‍ ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ദിവസം കൂടി രവീന്ദ്രന്‍ ചോദിച്ചതായാണ് വിവരം. മുന്‍പ് രണ്ട് ദിവസം എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ സി.എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.
ശിവശങ്കറിന്റെ ലോക്കറുകളിലെ പണത്തില്‍ രവീന്ദ്രന്റെ വിഹിതവുമുണ്ടായിരുന്നുവെന്നാണ് സ്വപ്‌നയില്‍ നിന്ന് ലഭിച്ചിരിക്കുന്ന സൂചന. ഈ നിലയില്‍ എല്ലാ തെളിവുകളും എതിരാകുന്നതോടെ കള്ളക്കടത്തു മുതല്‍ സാമ്പത്തിക ഇടപാടുകളില്‍ രവീന്ദ്രന്‍ പങ്കാളിയാണെന്നു കണ്ടാണ് അറസ്റ്റുണ്ടാവുക. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാകാന്‍ എല്ലാ കുറ്റങ്ങളും ശിവശങ്കരനില്‍ ചാരാനാണ് രവീന്ദ്രന്‍ ഇരുതു മണിക്കൂറിലേറെ നീ്ണ്ട ചോദ്യം ചെയ്യലിലും ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അത്യുന്നതനായിരുന്ന ശിവശങ്കറിനു മുന്നില്‍ താന്‍ അധികാരം കൊണ്ടു നിസാരനായിരുന്നുവെന്നും തനിക്കൊന്നും അറിയില്ലെന്നുമാണ് രവീന്ദ്രന്‍ ന്യായീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന തരത്തിലാണ് വെളിപ്പെടുത്തലുകള്‍.സ്വപ്ന സുരേഷിനെ തനിക്കു പരിചയപ്പെടുത്തിയത് എം. ശിവശങ്കറാണെന്നു രവീന്ദ്രന്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. സ്വപ്നയ്ക്കു സെക്രട്ടേറിയറ്റില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്വര്‍ണക്കടത്തു പോലെ വഴിവിട്ട ഇടപാടുകളുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ശിവശങ്കറിനെ കാണാന്‍ സ്വപ്ന പലവട്ടം എത്തിയിട്ടുണ്ടെന്നുമായിരുന്നു ആദ്യമൊഴി. എന്നാല്‍ രണ്ടാം ഘട്ടം ചോദ്യം ചെയ്യലില്‍ സ്വപ്‌നയും താനുമായുള്ള ഇടപാടുകള്‍ രവീന്ദ്രന് സമ്മതിക്കേണ്ടിവന്നു.സ്വപ്ന തന്റെ ബന്ധുവും സുഹൃത്തുമാണെന്നാണ് ശിവശങ്കര്‍ സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നതെന്നും അവരുടെ ഇടപാടുകള്‍ ശ്രദ്ധിക്കുന്ന കാര്യത്തില്‍ തനിക്കു വീഴ്ചയുണ്ടായെന്നും രവീന്ദ്രന്‍ സമ്മതിച്ചു.ഇംഗ്ലീഷില്‍ തനിക്കു പരിജ്ഞാനം കുറവായതിനാല്‍, രേഖകള്‍ തയാറാക്കാനും വായിച്ചു മനസിലാക്കാനും ബുദ്ധിമുട്ടുണ്ടെന്നും പല ആശയവിനിമയങ്ങളും വായിച്ചറിയാന്‍ സാധിച്ചില്ലെന്നുമാണ് രവീന്ദ്രന്റെ ആദ്യമൊഴി. പ്രൈവറ്റ സെക്രട്ടറി എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ പ്രതിദിന പരിപാടികള്‍ തയാറാക്കലും ഏകോപനവുമായിരുന്നു തന്റെ ചുമതല.സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സിബിഐ രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കേസിലെ പ്രതി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സി.എം.രവീന്ദ്രനെക്കുറിച്ചു നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലാണ് ഏറ്റവും നിര്‍ണായകമായിരിക്കുന്നത്.
https://www.facebook.com/Malayalivartha