കോവിഡ് കാലത്തെ സത്യപ്രതിജ്ഞ ചടങ്ങുകള്‍; പി.പി.ഇ കിറ്റു ധരിച്ച ജനപ്രതിനിധികള്‍; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വ്യത്യസ്ത സത്യപ്രതിജ്ഞ ചടങ്ങുകള്‍; പി.പി.ഇ കിറ്റ് ധരിച്ച് വയനാട് ജില്ലാ കലക്ടര്‍

കോവിഡ് കാലത്തെ തിരഞ്ഞെടുപ്പും ഇപ്പോള്‍ ഇതാ സത്യപ്രതിജ്ഞയും പുതിയ കേരളത്തില്‍ പുതിയ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പിപിഇ കിറ്റ് ധരിച്ചും സംസ്‌കൃതത്തില്‍ പ്രതിജ്ഞ ചൊല്ലിയും വ്യത്യസ്ത രീതിയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ അധികാരമേറ്റു. തിരഞ്ഞെടുപ്പ് നടന്നതില്‍ 1191 തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ നടന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10നും കോര്‍പറേഷനുകളില്‍ 11.30നുമാണു സത്യപ്രതിജ്ഞ നടന്നത്. കോവിഡ് മാനദണ്ഡപ്രകാരമായിരുന്നു നടപടിക്രമങ്ങള്‍. ജനപ്രതിനിധിക്കൊപ്പം സത്യപ്രതിജ്ഞാ ഹാളിലേക്കു പ്രവേശിക്കാനുള്ള അംഗങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
തിരുവനന്തപുരം നഗരസഭയില്‍ കുടപ്പനക്കുന്ന് വാര്‍ഡില്‍ നിന്ന് ജയിച്ച് ജയചന്ദ്രന്‍ നായര്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത് പിപിഇ കിറ്റ് ധരിച്ച്. മുതിര്‍ന്ന അംഗം ബിജെപിയുടെ പി അശോക് കുമാര്‍ ആണ് സത്യവാചകം ചെല്ലിക്കോടുത്തത്
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വയനാട് കളക്ടര്‍ എത്തിയത് പിപിഇ കിറ്റ് ധരിച്ച്. വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയാണ് പൂര്‍ണമായും കൊവിഡ് ചട്ടം പാലിച്ച് ചടങ്ങിനെത്തിയത്. കളക്ടറുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പിച്ച ശേഷമാണ് അദീല അബ്ദുള്ള ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. തുടര്‍ന്നു ലഘുപ്രസംഗത്തിനുശേഷം, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന അംഗമായ മുക്കം മുഹമ്മദിന് കലക്ടര്‍ സാംബശിവറാവു സത്യവാചകം ചൊല്ലിക്കൊടുത്തു. കോഴിക്കോട് കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. ബീന ഫിലിപ്പും സത്യപ്രതിജ്ഞ ചെയ്തു. കോര്‍പറേഷന്‍ നിയുക്ത മേയറാണ് ബീന. കോഴിക്കോട് ചെക്യാട് പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗം ആഹ്ലാദപ്രകടനം കഴിഞ്ഞ് എത്തിയപ്പോഴേക്കും സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞു. ഒടുവില്‍ സെക്രട്ടറിയുടെ മുറിയില്‍വച്ച് സത്യപ്രതിജ്ഞ ചെയ്തു
എറണാകളം മരട് നഗരസഭ 14-ാം ഡിവിഷന്‍ കൗണ്‍സിലര്‍ പിപിഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. കോട്ടയം നഗരസഭയില്‍ ബിജെപി കൗണ്‍സിലര്‍ കെ.ശങ്കര്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. മലയാലപ്പുഴ പഞ്ചായത്തിലും ജനപ്രതിനിധി സംസ്‌കൃതത്തില്‍ പ്രതിജ്ഞ ചെയ്തു. കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ കന്നഡ, മലയാളം, ഇംഗ്ലിഷ് ഭാഷകളില്‍ സത്യപ്രതിജ്ഞ നടന്നു. മംഗല്‍പാടി പഞ്ചായത്തില്‍ ഉറുദുവിലും സത്യപ്രതിജ്ഞ ചൊല്ലി.
https://www.facebook.com/Malayalivartha