ഷിന്‍സി എന്ന പത്തൊന്‍പതുകാരിയുടെ മോഷണങ്ങള്‍; വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി പോലീസുകാര്‍; നിരവധി വാഹനമോഷ്ണക്കേസുകളിലും ആയുധം കാട്ടി പണം തട്ടിയകേസിലും പ്രതി; അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയത് ആസൂത്രിതമായി

പത്തൊന്‍പതുകാരിയായ ഷിന്‍സിയും സുഹൃത്തും ചേര്‍ന്നു നടത്തിയ മോഷണങ്ങളുടെയും ആക്രമണങ്ങളുടെ കണക്കു എടുത്തോപ്പോള്‍ പോലീസ് ഞെട്ടി. സുഹൃത്തിനൊപ്പം പാരിപ്പള്ളിയില്‍ നിന്ന് വാന്‍ മോഷ്ടിച്ച സംഭവത്തിലാണ് യുവതിയെ പോലീസ് അറസ്റ്റുചെയ്ത്. പിന്നിലെ ഷിന്‍സിയുടെ വെളിപ്പെടുത്തല്‍ കേട്ട് പൊലീസുകാര്‍പോലും അന്തംവിട്ടിരിക്കുകയാണ്. അമ്പലപ്പുഴ ഫിനിഷിംഗ് പോയിന്റിന് സമീപം പനക്കംചിറ വീട്ടില്‍ ഷിന്‍സി (19) കൂട്ടുപ്രതിയായ വിനീത് (22) എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്.
കഴിഞ്ഞ16നാണ് പാരിപ്പള്ളിയിലെ വര്‍ക്ക്‌ഷോപ്പില്‍നിന്ന് മാരുതി ഓമ്നി വാന്‍ കടത്തിക്കൊണ്ടുപോയത്. നിരവധി വാഹനമോഷണക്കേസുകളിലും ആയുധം കാട്ടി പണംതട്ടിയ കേസിലും പ്രതികളായ ഇവര്‍ തമിഴ്‌നാട്ടില്‍നിന്ന് മോഷ്ടിച്ച ബൈക്കില്‍ പാരിപ്പള്ളിയിലെത്തിയാണ് വാന്‍ കടത്തിയത്. വാനില്‍ സഞ്ചരിക്കവേ തിരുവല്ല ഭാഗത്തുവച്ച് കാല്‍നടയാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും പിന്നീട് എറണാകുളത്തേക്ക് കടക്കുകയുമായിരുന്നു.
രാത്രി യാത്രക്കാരെ തടഞ്ഞു കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം കവരുന്ന അന്തര്‍ജില്ലാ സംഘമായിരുന്നു ഇവരുടെത്. വിനീതിനും ഷിന്‍സിക്കും പുറമേ ശ്യാംനാഥ്, വിഷ്ണുദേവ്, മിഷേല്‍ എന്നിവരാണ് സംഘത്തിലുള്ളത്. എല്ലാവരെയും പോലീസ് പിടികൂടിട്ടുണ്ട്.
തൃക്കാക്കര പൊലീസിന്റെ കസ്റ്റഡിയില്‍ ആയിരിക്കെ കോവിഡ് ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിനീത് ഒക്ടോബര്‍ 24ന് ശുചിമുറിയുടെ വെന്റിലേറ്റര്‍ ഇളക്കിമാറ്റി ചാടിപ്പോവുകയായിരുന്നു. അമ്പലപ്പുഴ നീര്‍ക്കുന്നത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. കവര്‍ച്ച വസ്തുക്കള്‍ കണ്ടെടുക്കുന്നതിനായി കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം തുടങ്ങി. ഷിന്‍സിയെ കൊല്ലം പരിപ്പള്ളി പോലീസിനു കൈമാറി.
പനങ്ങാട്, തൃക്കാക്കര, പാലാരിവട്ടം, കടവന്ത്ര, കളമശേരി, എറണാകുളം നോര്‍ത്ത്, പട്ടിമറ്റം, ആലപ്പുഴ ജില്ലയിലെ നെടുമുടി, പുളിങ്കീഴ്, മാവേലിക്കര, പത്തനംതിട്ടയിലെ കോടിപ്ര, കൊല്ലത്തെ കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, പാരിപ്പള്ളി, തിരുവനന്തപുരത്തെ കിളിമാനൂര്‍, തമിഴ്‌നാട്ടിലെ കന്യാകുമാരി സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ പ്രതികളാണ്. ബൈക്കുകളും കാറുകളും തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തിയാണു സ്വര്‍ണാഭരണങ്ങള്‍, ലാപ്‌ടോപുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കവര്‍ന്നത്.
വിവിധ സ്റ്റേഷനുകളിലായി 6 ബൈക്കുകള്‍, 2 വാനുകള്‍ എന്നിവ കവര്‍ന്ന കേസുകളിലും പ്രതികളാണ്. പ്രതികള്‍ക്കായി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ പ്രത്യേക സംഘത്തിനു രൂപം നല്‍കി. ഡിസിപി രാജീവിന്റെ മേല്‍നോട്ടത്തില്‍ തൃക്കാക്കര എസി ജിജി മോന്‍, പനങ്ങാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. എസ്‌ഐമാരായ റിജിന്‍ എം.തോമസ്, വി.ജെ.ജേക്കബ്, വി.എന്‍.സുരേഷ്, സി.എം.ജോസി, മധു, എഎസ്‌ഐമാരായ അനില്‍കുമാര്‍, സിപിഒ ഗുജ്‌റാള്‍, സുധീഷ്, പ്രദീപ്, സീനിയര്‍ സിപിഒ ഷീബ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha