Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

70 ലക്ഷം കിട്ടാതെ ഡബ്ബിംഗിന് തയ്യാറല്ലെന്ന് സുരേഷ് ഗോപി; സുരേഷ് ഗോപിയെ കാത്ത് ആറ് വര്‍ഷമായി സിനിമ പെട്ടിക്കുള്ളില്‍

25 MAY 2015 10:40 PM IST
മലയാളി വാര്‍ത്ത.

ഐഎഫ്ഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ നിയമിക്കുന്നതായി വാര്‍ത്ത പുറത്തുവന്നതോടെ സുരേഷ് ഗോപിയുടെ കടുംപിടുത്തം കാരണം സിനിമ പെട്ടിക്കുള്ളിലായ നിര്‍മാതാവ് രംഗത്ത്. സുരേഷ് ഗോപിയുടെ നിസ്സഹകരണം കാരണം 2009ല്‍ പൂര്‍ത്തിയാക്കിയ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയത് സംവിധായകന്‍ അനീഷ് വര്‍മ്മയാണ്. സുരേഷ് ഗോപി നായകനായ കാവ്യം എന്ന സിനിമയാണ് ഡബ്ബിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പെട്ടിക്കുള്ളിലായത്. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ 70 ലക്ഷം നടന്‍ ആവശ്യപ്പെട്ടെന്നും അനീഷ് വര്‍മ്മ പറഞ്ഞു.
2008ല്‍ ആണ് സുരേഷ് ഗോപി, മനോജ് കെ ജയന്‍ , വിജയരാഘവന്‍, നവ്യ നായര്‍ എന്നിവരെ കേന്ദ്ര താരങ്ങളാക്കി കാവ്യം എന്ന സിനിമ അനീഷ് വര്‍മ്മ സംവിധാനം ചെയ്യുന്നത്. 23 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി, ഏകദേശം ഒരു കോടി രൂപയാണ് ചിത്രത്തിന്റെ മുടക്കുമുതലായി വകയിരുത്തിയത്. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി സുരേഷ് ഗോപിക്ക് നിശ്ചയിച്ചിരുന്ന പ്രതിഫലം 30 ലക്ഷം രൂപയായിരുന്നു. കരാര്‍ പ്രകാരം ചിത്രീകരണം പൂര്‍ത്തിയാക്കിയതോടെ അദ്ദേഹത്തിന് 20 ലക്ഷം രൂപ കൊടുത്തുവെന്ന് അനീഷ് പറയുന്നു.
എന്നാല്‍ ഇതിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് താരത്തിന് മുഴുവന്‍ പണവും കൊടുക്കാന്‍ കഴിയാത്ത വിധത്തിലായി. ബാക്കിയുള്ള പത്തുലക്ഷം നല്‍കിയാലേ താന്‍ ഡബ്ബ് ചെയ്യുകയുള്ളൂവെന്ന് സുരേഷ്‌ഗോപി അറിയിക്കുകയയിരുന്നു. ഇതിനിടെ ബാക്കിയുള്ള താരങ്ങള്‍ ഡബ്ബിങ് നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പണം കിട്ടാത്തതിനാല്‍ സുരേഷ് ഗോപി അതിന് വിസമ്മതിക്കുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി താരത്തെ സമീപിച്ചെങ്കിലും വിട്ടുവീഴ്ച്ചക്ക് അദ്ദേഹം തയ്യാറായില്ലെന്നുമാണ് അനീഷിന്റെ ആരോപണം.
ഒടുവില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് പത്തുലക്ഷം നല്‍കാന്‍ തയാറായി സുരേഷ്‌ഗോപിയെ സമീപിച്ചു. എന്നാല്‍ തന്റെ ശമ്പളം കൂടിയെന്നും പത്തുലക്ഷത്തിന് പകരം എഴുപതു ലക്ഷം രൂപ തന്നാല്‍ മാത്രമേ താന്‍ ഡബ്ബ് ചെയ്യുകയുള്ളൂവെന്നുമാണ് അപ്പോള്‍ സുരേഷ് ഗോപി സ്വീകരിച്ച നിലപാട്. ഇതോടെ സിനിമ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ വരികയും ചെയ്തു.
ഒരു സിനിമ എടുക്കാനുള്ള ആഗ്രഹം കാരണം താനിപ്പോള്‍ കടക്കെണിയില്‍ ആണെന്നാണ് അനീഷ് പറയുന്നത്. ഒന്നരകോടിയോളം രൂപ കടംകയറിയിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ താന്‍ മാദ്ധ്യമങ്ങളെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി എന്ന വ്യക്തിയോട് എനിക്ക് യാതൊരു വിരോധവുമില്ല. സിനിമയുടെ ചിത്രീകരണസമയത്തൊക്കെ യാതാരു ബുദ്ധിമുട്ടുമില്ലാതെ സഹകരിച്ച ആളാണ്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇത്രയും കടുപിടുത്തം വേണമോ എന്നാണ് അനീഷിന്റെ ചോദ്യം. ഇപ്പോഴും അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും സാധിച്ചിട്ടില്ല.
സിനിമയെ കുറിച്ച് അറിയിച്ചപ്പോള്‍ ഡബ്ബ് ചെയ്യാന്‍ എഴുപതു ലക്ഷം രൂപ വേണമെന്ന പഴയ നിലപാട് തന്നെ അദ്ദേഹം സ്വീകരിച്ചതോടെ കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലായെന്നാണ് അനീഷ് പറയുന്നത്. ഇങ്ങനെയുള്ള ഒരാള്‍ എന്‍എഫ്ഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നാല്‍ എങ്ങനെ ഇന്ത്യന്‍ സിനിമയെ എങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യവും അനീഷ് വര്‍മ്മ ഉന്നയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (2 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (2 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (2 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (2 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (2 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (3 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (3 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (3 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (4 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (5 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends