ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ഉത്തരവ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ്

എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവ് നല്‍കിയിരിക്കുന്നു. ശിവശങ്കറിനെതിരെ നാളെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇഡിയുടെ പുതിയ നടപടി. ശിവശങ്കര്‍ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്‌ബോഴാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളായ സ്വപ്‌നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറുകളിലും അക്കൗണ്ടുകളിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം രൂപയും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്. ബാക്കി സ്വത്തു വകകളെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്ന വിവരവും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിക്കുന്നതാണ്.
https://www.facebook.com/Malayalivartha























