കാര്‍ഷിക നിയമത്തിനെതിരെ ഡിസംബര്‍ 31ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിയമസഭ സമ്മേളനം ചേരും

കാര്‍ഷിക നിയമത്തിനെതിരെ ഡിസംബര്‍ 31ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും നിയമസഭ സമ്മേളനം ചേരും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ചചെയ്യും. അനുമതിക്കായി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സമീപിക്കും. 31ന് സമ്മേളനം ചേരാന്‍ ശിപാര്‍ശ ചെയ്യുകയും ചെയ്യും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി.
മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും വിമര്‍ശിച്ച് ഗവര്‍ണര്‍ കത്ത് നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കേണ്ടെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.
"
https://www.facebook.com/Malayalivartha



























