എന്നെ സംശയിക്കേണ്ട, ഹാള്‍ടിക്കറ്റ് കാറ്റില്‍ പറന്നു പോവുകയായിരുന്നുവെന്ന് ടിജെ ജോസ്

തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന ടിജെ ജോസ് പ്രതീക്ഷിച്ചിരുന്നില്ല പരീക്ഷ എഴുതുമ്പോള്‍ കാറ്റ് ചതിക്കുമെന്ന്. എല്‍എല്‍എം പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് മറ്റുള്ളവരോട് ഇനി എന്ത് കള്ളം പറയുമെന്ന് ആലോചിച്ച് തല കറങ്ങുകയാണ് ജോസ് ഇപ്പോള്‍. പുതിയ കള്ളവുമായാണ് ജോസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ടിജെ ജോസ് എല്‍എല്‍എം പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് കണ്ടുപിടിച്ചാല്‍ തന്നെ സര്‍വകലാശാലയ്ക്കു ശിക്ഷ വിധിക്കാനാകുന്നത് 500 രൂപ പിഴയാണ്. തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന ഇതുവരെ നടന്ന അഞ്ചു സിന്‍ഡിക്കറ്റ് ഉപസമിതി സിറ്റിങ്ങുകള്‍ക്കും ഇനി നടക്കാന്‍ പോകുന്നതിനും മറ്റ് അന്വേഷണങ്ങള്‍ക്കുമായി ഏകദേശം ഒരു ലക്ഷം രൂപ ചെലവാകുമെന്നാണ് കരുതുന്നത്.
ഇതിനൊപ്പമാണ് 500 രൂപ പിഴ പോലും കിട്ടാനാവത്ത രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നത്. പ്രശ്‌നത്തില്‍ ജോസിനെ സമിതി കുറ്റവിമുക്തനാക്കുമെന്നാണ് അറിയുന്നത്. \'\'കോപ്പിയടിച്ചില്ലെന്നും പൊലീസില്‍തന്നെ ഒരു വിഭാഗം ഗൂഢാലോചന നടത്തുകയും അപകീര്‍ത്തിപ്പെടുത്താന്‍ എംജി സര്‍വകലാശാലയെ മറയാക്കുകയും ചെയ്തുവെന്നും ഐജി ടി.ജെ. ജോസ് എംജി സര്‍വകലാശാലയുടെ സിന്‍ഡിക്കറ്റ് ഉപസമിതിക്കു മുന്‍പാകെ മൊഴി നല്‍കിയിരുന്നു. ഇത് വിശ്വസിക്കാമെന്ന നിഗമനത്തില്‍ തന്നെയാണ് ഉപസമിതിയും. മൂന്നു മണിക്കൂര്‍ നേരം നീണ്ട മൊഴിയെടുപ്പില്‍ 24 ചോദ്യങ്ങള്‍ക്കാണ് ഐജി ഉത്തരം നല്‍കിയത്. കര്‍ച്ചീഫിനുള്ളില്‍ മടക്കി വച്ച് കോപ്പിയടിച്ചുവെന്നായിരുന്നു ഐജിക്കെതിരെ ഉണ്ടായിരുന്ന പ്രധാന ആരോപണം.
\'\' കര്‍ച്ചീഫിനുള്ളില്‍ ഉണ്ടായിരുന്നത് ഹാള്‍ടിക്കറ്റായിരുന്നു. ഹാള്‍ടിക്കറ്റ് ആദ്യം പറന്നുപോയി. തുടര്‍ന്ന് ഇതെടുത്ത് കര്‍ചീഫിനുള്ളില്‍ വയ്ക്കുകയായിരുന്നു. തറയില്‍ നിന്ന് ഇത് കുനിഞ്ഞെടുക്കുന്നതു കണ്ട ഉദ്യോഗസ്ഥര്‍ കോപ്പിയെന്നു തെറ്റിദ്ധരിച്ചതാണ്. തലേന്ന് പുലര്‍ച്ചെ മൂന്നുമണിവരെ കേസന്വേഷണവുമായി ബന്ധപ്പെട്ട് യാത്രയിലായിരുന്നു. പരീക്ഷയ്ക്ക് കാര്യമായി തയ്യാറെടുക്കാന്‍ സാധിച്ചില്ല. മനസ്സില്‍ തോന്നിയത് ചിലത് എഴുതി. എഴുതിയപേപ്പറുകള്‍ പരിശോധിച്ചാല്‍ കോപ്പിയടിച്ചതല്ലെന്നു ബോധ്യപ്പെടുമെന്നും ജോസ് പറഞ്ഞു. അധികം എഴുതാന്‍ സാധിക്കാത്തതുകൊണ്ടാണ് പരീക്ഷാ ഹാളില്‍നിന്നു നേരത്തേ പോയത്. ചോദ്യപേപ്പര്‍ തിരികെ കൊടുത്തിട്ടാണ് പോയത്.
ഹാള്‍ടിക്കറ്റ് നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടില്ലെന്നും ഐജി വിശദീകരിച്ചിരുന്നു. ഐജിയോടൊപ്പം പരീക്ഷയെഴുതിയ ഏതാനും വിദ്യാര്‍ത്ഥികളുടെ മൊഴികള്‍ ജൂണ്‍ 11നുമുന്‍പ് രേഖപ്പെടുത്തുമെന്ന് ഉപസമിതി പറഞ്ഞു. ഇവരും ഐജിക്ക് എതിരെ മൊഴി കൊടുക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഇന്‍വിജിലേറ്ററിന്റെ കര്‍ച്ചീഫിലൈ കടലാസിന് ന്യായീകരണം നല്‍കി തന്നെ ഐജിയെ രക്ഷിച്ചെടുക്കാനും കഴിയും. ഐജി കോപ്പിയടിച്ചത് കണ്ടതായി ഇതുവരെ ആരും മൊഴി കൊടുത്തില്ല.
പരീക്ഷാ ഹാളിലുണ്ടായിരുന്ന 11 പേരുടെ മൊഴിയെടുത്തെങ്കിലും ആരും കോപ്പിയടി കണ്ടില്ലെന്നാണ് അറിയിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഇന്‍വിജിലേറ്റര്‍മാരും കോപ്പിയടി കണ്ടതായി ഉപസമിതിക്കു റിപ്പോര്‍ട്ട് നല്‍കിയില്ല. സി.എച്ച്. അബ്ദുല്‍ അസീസ് കണ്‍വീനറായി ഡോ. കെ.വി. നാരായണ കുറുപ്പ്, സതീഷ് കൊച്ചുപറമ്പില്‍, ഡോ. ജയകുമാര്‍, ഡോ. സി.വി. തോമസ്, ഡോ. വിജയകുമാര്‍, പി.കെ. ഫിറോസ് എന്നിവരടങ്ങിയ ഉപസമിതിയാണ് ഐജിയുടെ മൊഴി രേഖപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















