കെ.എം മാണിക്കെതിരെ കുറ്റപത്രമില്ല

അപവാദകഥകള്‍ പ്രചരിപ്പിച്ച് പരമാവധി നാറ്റിക്കുക. 350 ഓളം പ്രതികളെ ചോദ്യം ചെയ്തിട്ടും കുറ്റം തെളിയിക്കാനുള്ള തെളിവുകളില്ലാതെ ഇരുട്ടില്‍തപ്പുന്ന വിജിലന്‍സിനെ സമ്മര്‍ദ്ദത്തിലാന്‍ വിജിലന്‍സിലെ തന്നെ ഉന്നത പോലീസുദേ്യാഗസ്ഥന്‍ തെരഞ്ഞെടുത്ത തന്ത്രമാണ് മാധ്യമങ്ങള്‍ ഇന്നലെ ആഘോഷിച്ചത്.
കുറ്റപത്രം സമര്‍പ്പിക്കും എന്ന സങ്കല്പവാര്‍ത്ത തലസ്ഥാനത്തെ പല പത്രപ്രവര്‍ത്തകരോടും ഉന്നത പോലീസ് ഉദേ്യാഗസ്ഥന്‍ അതീവ രഹസ്യമായാണറിയിച്ചത്. അമ്പിളിയുടെ നുണപരിശോധനാ റിപ്പോര്‍ട്ട് ആധികാരികമായെടുക്കാന്‍ കഴിയാത്ത അവസ്ഥയല്‍ വിജിലന്‍സിനു മുന്നില്‍ മറ്റു തെളിവുകളോ സാക്ഷി മൊഴികളോ ഇല്ല. ഇതിനിടയില്‍ അനേ്വഷണോദേ്യാഗസ്ഥനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്.
വിജിലന്‍സിലെ ഉന്നതോദേ്യാഗസ്ഥരായ രണ്ടുപേര്‍ ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയില്‍ ഐ വിഭാഗത്തിലെ ഒരു പ്രമുഖനുമുള്‍പ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗത്തിലപ്പെട്ട കെ.എം. മാണിയെ തളയ്ക്കുക വഴി ഭൂരിപക്ഷ വര്‍ഗ്ഗീയക്കാര്‍ഡിറക്കി കളിക്കാനാണ് രമേശ് ചെന്നിത്തലയും നീങ്ങുന്നത്. ഇതിനിടയില്‍ വിജിലന്‍സ് ഉണ്ണിയേയും പ്രതിചേര്‍ക്കും എന്ന ബിജുരമേശിന്റെ പ്രസ്താവന വിജിലന്‍സിലെ ഉന്നതോദേ്യാഗസ്ഥരുമായുള്ള ബിജുരമേശിന്റെ ബന്ധം ഉറപ്പിക്കുന്നു.
ഇതിനിടയില്‍ വിജിലന്‍സ് ഉദേ്യാഗസ്ഥന് ബിജുരമേശുമായുള്ള ബന്ധം ഐ ഗ്രൂപ്പ് പിന്തുണയോടെയെന്ന് കേരളകോണ്‍ഗ്രസ് ഉറപ്പിക്കുന്നു. വ്യക്തമായ തെളിവുകളില്ലാതെ മാണിയെക്കുടുക്കിയാല്‍ രമേശ് ചെന്നിത്തലയെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വിശ്വസിക്കില്ല എന്നതും ഐ ഗ്രൂപ്പിനെ കുഴപ്പിക്കുന്നു. വിജിലന്‍സിലെ രണ്ടുദേ്യാഗസ്ഥരൊഴിച്ച് ഭൂരിപക്ഷവും കെ.എം. മാണിക്കെതിരെ കുറ്റപത്രം പാടില്ല എന്ന നിലപാടിതാണുള്ളത്. ഈ രണ്ടുദേ്യാഗസ്ഥരുടെ എതിര്‍പ്പിനുള്ള കാരണം വ്യക്തിപരമാണ്. മാണിയെ കുടുക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ ചുരുക്കത്തില്‍ മുന്നണിയെ തകര്‍ച്ചയുടെ വക്കത്തെത്തിച്ചിരിക്കുന്നു.
കേസു ചാര്‍ജു ചെയ്യാന്‍ കഴിയില്ലെന്നു വന്നപ്പോള്‍ മാണിയെ പരമാവധി നാറ്റിക്കുക. മാണിയെച്ചാരി പറ്റുമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ വീഴിക്കുക ഐ ഗ്രൂപ്പ് കളിയില്‍ മുന്നണി തകര്‍ച്ചയുടെ വക്കിലാണ്.
ബിജുരമേശിന്റെ ആരോപണത്തിലുള്‍പ്പെട്ടത് നാലു മന്ത്രിമാര്‍. ഒടുവില്‍ അവര്‍ക്ക് മുന്നു നീതിയും. അടൂര്‍ പ്രകാശിന് ബിജുരമേശുമായുള്ള ബന്ധവും ആഭ്യന്തരവകുപ്പിന്റെ ശക്തിയുമുപയോഗിച്ച് രമേശ് ചെന്നിത്തല കേസില്‍ നിന്നാദ്യമൂരി. പിന്നാലെ വി.എസ്. ശിവകുമാറും. കുരുക്കി മുറുക്കി മാണിയെയും, ബാബുവിനെയും തളയ്ക്കാന്‍ ചെന്നിത്തലയും.
ഇത് അവസാനകളിയാണ്. മുഖ്യമന്ത്രിക്കസേരയ്ക്കു മുന്നിലെ കസേരകളിയാണ്. ഇവിടാരു ജയിക്കും സാക്ഷാല്‍ മുഖ്യനോ? അതോ ചെന്നിത്തലയോ? ബാര്‍ മാഫിയയുടെ ബ്ലാക്ക്‌മെയില്‍ കച്ചവടത്തില്‍ രാഷ്ട്രീയ വിജയത്തിന് മുന്നണിമര്യാദ മറക്കുന്ന കോണ്‍ഗ്രസുകാര്‍ യു.ഡി.എഫി നെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് കേരളമിപ്പോള്‍ കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















