Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിന്തിക്കുന്നതിനും അപ്പുറത്ത്... അനില്‍ നെടുമങ്ങാടിന്റെ അകാല വിയോഗത്തില്‍ ദു:ഖം കടിച്ചമര്‍ത്തി സുഹൃത്തുക്കള്‍; ഇപ്പോള്‍ കമ്പനി ആയല്ലോ, നിങ്ങള്‍ ഒരുമിച്ചിരുന്ന് ഒരു ഡ്രിങ്ക് കഴിക്കുന്നു എന്ന് വിചാരിക്കട്ടെ... ചിയേര്‍സ്; ദുഃഖം താങ്ങാനാകാതെ പൃഥ്വിരാജ്

26 DECEMBER 2020 08:30 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

നടന്‍ അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാലോകത്ത് വന്‍നടുക്കം ആണ് സൃഷ്ടിച്ചത്. പ്രിയ സുഹൃത്തിന്റെ വിയോഗത്തിന്റെ വേദന സുഹൃത്തുക്കള്‍ മറച്ചുവച്ചില്ല. തന്റെ ഏറ്റവുമടുത്ത സുഹൃത്താക്കളില്‍ ഒരാളായ സച്ചിക്ക് പിന്നാലെ തനിക്ക് ഏറെ പ്രിയപ്പെട്ട നടനായ അനില്‍ നെടുമങ്ങാടും വേര്‍പിരിഞ്ഞതിലുള്ള അഗാധമായ ദുഃഖം പങ്കുവച്ചിരിക്കുകയാണ് നടന്‍ പ്രിഥ്വിരാജ്. 'ഇപ്പോള്‍ കമ്പനി ആയല്ലോ, നിങ്ങള്‍ ഒരുമിച്ചിരുന്ന് ഒരു ഡ്രിങ്ക് കഴിക്കുന്നു എന്ന് വിചാരിക്കട്ടെ... ചിയേര്‍ാറ. ഒന്നുമില്ല. എനിക്ക് ഒന്നും പറയാനില്ല. നിങ്ങള്‍ ശാന്തി നേടിയെന്ന് കരുതുന്നു അനിലേട്ടാ...' എന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍. സച്ചിയുടെ ജന്മദിനത്തില്‍ തന്നെയാണ് അനിലും യാത്ര പറഞ്ഞു പോയിരിക്കുന്നതെന്നത് ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഒരു കുറിപ്പും പൃഥ്വി തന്റെ ഫേസ്ബുക്ക് പോസ്ടിനോപ്പം നല്‍കിയിട്ടുണ്ട്.

അനില്‍ നെടുമങ്ങാടിന്റെ വിയോഗവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്ന് നടന്‍ ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ''അനില്‍ ... ഇനി ഇല്ല എന്നെങ്ങിനെ ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കും ..?'' അനിലിന്റെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ വൈകുന്നേരമാണ് അനില്‍ നെടുമങ്ങാടിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. കുളിക്കാനിറങ്ങുന്നതിനിടെ മലങ്കാര ജലാശയത്തിലെ കയത്തില്‍ മുങ്ങിപ്പോയ നടന്‍ അനില്‍ നെടുമങ്ങാടിനെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് മരണം സംഭവിക്കുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാലാ സ്വദേശി അരുണ്‍ രാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് അഞ്ച് മണിയോടെ സുഹൃത്തുകള്‍ക്കൊപ്പം ജലാശയത്തില്‍ കുളിക്കാനിറങ്ങിയ അനില്‍ ആഴമേറിയ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകള്‍ക്കകം എത്തി അനിലിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തു. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ അനിലിന് ജീവനുണ്ടായിരുന്നു. ഡാം സൈറ്റില്‍ നിന്നും അനിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. മരിച്ച നിലയിലാണ് അനിലിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.

ജോജു ജോര്‍ജ് നായകനായ പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കാനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ക്രിസ്മസ് പ്രമാണിച്ച് ഇവിടേക്ക് പാലായില്‍ നിന്നും അരുണും മറ്റൊരു സുഹൃത്തും കൂടി എത്തുകയായിരുന്നു. തുടര്‍ന്നാണ് ഷൂട്ടിംഗ് ലൊക്കേഷന് അടുത്തുള്ള ഡാം സൈറ്റിലെത്തി ഇവര്‍ കുളിക്കാനിറങ്ങി. നീന്തല്‍ അറിയാവുന്ന ആളായിരുന്നു അനിലെന്ന് അരുണ്‍ പറയുന്നു.


സച്ചിയുടെ ജന്മദിനമായ ഇന്നലെയാണ് അനില്‍ മരണമടഞ്ഞത്. അദ്ദേഹത്തിന്റെ പേരില്‍ ബാനര്‍ അനൗണ്‍സ് ചെയ്തു കൊണ്ടാണ് സുഹൃത്തുക്കള്‍ അദ്ദേഹത്തെ ഓര്‍മ്മിച്ചത്.

സച്ചി ക്രിയേഷന്‍സ് എന്ന പേരിലുളള പുതിയ ബാനര്‍ തുടങ്ങുന്ന കാര്യം മമ്മൂട്ടിയും പൃഥ്വിരാജും ദിലീപും ബിജുമേനോനും അടക്കമുളള താരനിരയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. സച്ചിയുടെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത്. അതിനുളള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും, ആഗ്രഹപൂര്‍ത്തീകരണത്തിനും വേണ്ടിയാണ് സച്ചി ക്രിയേഷന്‍സ് എന്ന ബാനര്‍ എന്നാണ് താരങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. സച്ചിയുടെ ഫോട്ടോ പങ്കുവച്ച് മരിക്കുവോളം കൂടെയുണ്ടാകും എന്നാണ് അനില്‍ പറഞ്ഞത്. അത് ശരിക്കും അറംപറ്റിയല്ലോയെന്നാണ് എല്ലാവരും ഓര്‍ക്കുന്നത്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (6 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (24 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (42 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (49 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (58 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends