കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍... ഇന്ന് കോടതിയില്‍ ഹാജരാക്കും

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത എംഎസ്എഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹസ്സന്‍, മുണ്ടത്തോട് സ്വദേശി ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രാത്രി രേഖപ്പെടുത്തിയത്. ഔഫിനെ കൊലപ്പെടുത്താന്‍ ഒന്നാം പ്രതിയായ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിനെ ഇരുവരും സഹായിച്ചെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
അറസ്റ്റിലായ മൂന്ന് പേരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ റിമാന്‍ഡിലായ ഇര്‍ഷാദിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
കോടതി നിര്‍ദേശ പ്രകാരമാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. രാവിലെ ഒമ്പതരയോടെ മന്ത്രി കെ ടി ജലീല്‍ കൊല്ലപ്പെട്ട ഔഫിന്റെ വീട് സന്ദര്‍ശിക്കും
"
https://www.facebook.com/Malayalivartha























