Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചത് നൂറുകോടിയെന്ന് ഇ.ഡി; പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ നടന്ന അക്രമങ്ങളിലും ബെംഗളൂരു കലാപത്തിനു പിന്നിലും പോപ്പുലര്‍ ഫ്രണ്ട്; ഇ.ഡിയുടെ കണ്ടെത്തലുകള്‍ കെ.എ. റൗഫിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍

26 DECEMBER 2020 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

രാജ്യത്തിത്ത് പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു മാസങ്ങള്‍ക്കുള്ളില്‍ പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചത് നൂറു കോടി രൂപയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തല്‍. അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ. റൗഫ് ഷെരീഫിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ അഭ്യര്‍ഥിച്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.

റൗഫിന്റെ കസ്റ്റഡി മൂന്നു ദിവസം കൂടി നല്‍കിയിട്ടുമുണ്ട്. നൂറു കോടിയുടെ ഉറവിടവും അത് എങ്ങനെ വിതരണം ചെയ്തുവെന്ന കാര്യവും അന്വേഷിച്ചുവരികയാണ്. നിക്ഷേപത്തിന്റെ വലിയൊരു പങ്കും പണമായി തന്നെയാണ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്, പണമെത്തിയത് ഹവാല വഴിയാണെന്ന സൂചന നല്‍കി എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. പല തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള പോപ്പുലര്‍ ഫ്രണ്ട് വലിയതോതിലാണ് പണക്കൈമാറ്റങ്ങള്‍ നടത്തിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്ന് പണമെത്തുന്നുവെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കൊല്ലം അഞ്ചല്‍ സ്വദേശി റൗഫ് ഷെരീഫിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. രണ്ടു കോടി 21 ലക്ഷം രൂപ റൗഫിന്റെ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി കണ്ടെത്തി. ഈ കേസില്‍ റൗഫിനെ മൂന്ന് ദിവസം കൂടി ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ട് നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ 100 കോടിയിലേറെ രൂപയെത്തിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് വെളിപ്പെടുത്തല്‍. പൗരത്വ വിരുദ്ധ സമരങ്ങള്‍ക്ക് ഈ പണം ഉപയോഗിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

2014നു ശേഷം ഇവരുടെ നിക്ഷേപം കാര്യമായി കൂടി. പൗരത്വ നിയമ ഭേദഗതി നിയമത്തിന്റെ മറവില്‍ നടന്ന അക്രമങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ട്. 2019 ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയായി ലഭിച്ച പണം ഇത്തരം സമരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഉപയോഗിച്ചിരിക്കാം. ഫെബ്രുവരിയില്‍ പൗരത്വ നിയമത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വെളിവായത്. അടുത്തിടെ ബെംഗളൂരുവില്‍ നടന്ന കലാപത്തിലും പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐക്കും ബന്ധമുണ്ട്.

മുന്‍പും ജനജീവിതത്തെ ബാധിച്ച പല കേസുകളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ വിദേശത്ത് വന്‍തോതില്‍ ഫണ്ട് പിരിക്കുന്നുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടി. ഡിസംബര്‍ 12ന് തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ റൗഫ് പിടിയിലായത്. യുപിയിലെ ഹഥ്രാസിലേക്ക് പോകും വഴി പിടിയിലായ സിദ്ദിഖ് കാപ്പന്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കിയതും റൗഫാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (5 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (23 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (41 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (48 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (57 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends