കര്‍ഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക്.... കര്‍ഷകസംഘടനകളുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രത്തിന്റെ അന്തിമതീരുമാനം ഇന്ന് അറിയാം

കര്‍ഷക പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക്. കര്‍ഷകസംഘടനകളുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രത്തിന്റെ അന്തിമതീരുമാനം ഇന്ന് അറിയാം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം അടക്കം നാല് വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചര്‍ച്ച മുന്നോട്ടുപോകുകയുള്ളുവെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എന്നാല്‍, വിട്ടുവീഴ്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനകളും പറയുന്നു. ചര്‍ച്ചയ്ക്കുള്ള തീയതി കര്‍ഷക സംഘടനകള്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം നിലപാടെടുത്തപ്പോള്‍, ചൊവ്വാഴ്ച രാവിലെ 11മണിയ്ക്ക് ചര്‍ച്ചയ്ക്ക് തയാറെന്ന് സംഘടനകള്‍ അറിയിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം, താങ്ങുവിലയുടെ നിയമപരിരക്ഷ തുടങ്ങി നാല് അജണ്ടകളും സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. നാളെ വിഗ്യാന്‍ ഭവനില്‍ ചര്‍ച്ച തീരുമാനിച്ചിട്ടുണ്ടെങ്കിലും, ഉപാധികള്‍ അംഗീകരിക്കാതെ ചര്‍ച്ച മുന്നോട്ടുപോകില്ലെന്നാണ് 40 കര്‍ഷക സംഘടനകളുടെയും നിലപാട്.
"
https://www.facebook.com/Malayalivartha