അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരെ കുടുക്കാൻ ഇറങ്ങി പുറപ്പെട്ട പോലീസ് പിടിക്കൂടിയത് പിതാവിനെ; താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പിതാവ് പറഞ്ഞതോടെ അന്വേഷണം മകനിലേക്ക്; ഒടുവിൽ കണ്ടെത്തിയത് നടുക്കുന്ന സത്യം

അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരെ കുടുക്കാൻ ഇറങ്ങി പുറപ്പെട്ട പോലീസ് പിടിക്കൂടിയത് 22-കാരന്റെ പിതാവിനെ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പിതാവ് പറഞ്ഞതോടെ അന്വേഷണം മകനിലേക്കും. ഒടുവിൽ കണ്ടെത്തിയത് ഒന്നൊന്നര സത്യം. പൊലീസിന്റെ വലയില്‍ കുടുങ്ങിയ അച്ഛനും മകനും ഞെട്ടിച്ച് കളഞ്ഞു . ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ 22കാരനും ഇയാളുടെ പിതാവുമാണ് പിടിയിലായത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡു ചെയ്യുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് 22-കാരന്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ .
മകൻ തന്റെ ഫോണിൽ ചെയ്തു കൂട്ടിയത് പിതാവ് അറിഞ്ഞിരുന്നില്ല. അച്ഛന്റെ ഫോണ്‍ ഉപയോഗിച്ചായിരുന്നു മകന്‍ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നത്. ഇതോടെ പിതാവും താന്‍ അറിയാത്ത കാര്യത്തിന് കുടുങ്ങി . പൊലീസുകാര്‍ പറഞ്ഞപ്പോഴാണ് മകന്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നുവെന്ന് പിതാവ് മനസിലാക്കിയത്. നിരവധി വീഡിയോകളും ചിത്രങ്ങളും അച്ഛന്റെ ഫോണുപയോഗിച്ച് യുവാവ് ഡൗണ്‍ലോഡു ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. . കുട്ടികളുടെ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത സംഭവത്തില്‍ ആലപ്പുഴ ജില്ലയില്‍ മറ്റൊരാളെയും പിടികൂടി. ഇവരില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ അയച്ച് പരിശോധിക്കും. ഇതിന്റെ ഫലം വന്ന ശേഷമായിരിക്കും ഇവര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരമുളള നടപടികള്‍ സ്വീകരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha