സിഎം രവീന്ദ്രനെ പലരും മറന്നെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറന്നിട്ടില്ല.... മൂന്നാം വട്ട ചോദ്യം ചെയ്യൽ, രവീന്ദ്രനെ ഇന്ന് പൂട്ടും

റസി ഉണ്ണി പുതിയ നായികയായി വരാനിരിക്കെ സിഎം രവീന്ദ്രനെ പലരും മറന്നെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മറന്നിട്ടില്ല. ഇഡിക്കു മുന്നില്‍ ഇന്ന് മൂന്നാം വട്ടം ചോദ്യം ചെയ്യലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ എത്തുകയാണ്. മുന്‍പു നടന്ന തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളിലൊക്കെ, വ്യക്തമായ ഉത്തരം നല്‍കാത്ത സാഹചര്യത്തില്‍ ഇന്നു മുതല്‍ രവീന്ദ്രന്‍ അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിക്കുമെന്ന് തീര്‍ച്ച. കോവിഡില്‍ തുടങ്ങി കഴുത്തുവേദനയും ഞരമ്പവീക്കവും തലകറക്കവുമൊക്കെയായി ഇഡിയെ വട്ടംകറക്കുന്ന രവീന്ദ്രന്റെ പതിവു തന്ത്രം ഇനി ഏറെ നാള്‍ മുന്നോട്ടുപോകുകയില്ല.
മൂന്നാം വട്ടം ചോദ്യംചെയ്യല്‍ മുതല്‍ സംഗതി പാളുമെന്നു കണ്ടതോടെ കഴിഞ്ഞയാഴ്ചയും ആശുപത്രിയില്‍ ചികിത്സ തേടി മെഡിക്കല്‍ അണ്‍ഫിറ്റ്‌നസ് കരസ്ഥമാക്കി രക്ഷപ്പെട്ടെങ്കിലും ഇഡിയുടെ കൊച്ചി ഓഫീസില്‍ രവീന്ദ്രന്‍ ഇന്നു ഹാജരായേ തീരു. നിര്‍ണാകമായ തെളിവുകളും പങ്കാളിത്തവുമാണ് ഇനി രവീന്ദ്രനില്‍ നിന്ന് ഇഡിക്ക് ശേഖരിക്കാനുള്ളത്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായുള്ള സാമ്പത്തിക ഇടപാട് രേഖകള്‍, രവിന്ദ്രന്റെ ഉടമസ്ഥതയിലും ബിനാമിയിലുമുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെ മറ്റ് രേഖകള്‍ എന്നിവ സഹിതം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാന് ഇ ഡി അന്വേഷണ സംഘം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതില്‍ എത്രത്തോളം രേഖകള്‍ രവീന്ദ്രന് ഹാജരാക്കാന്‍ സാധിക്കുമെന്നതില്‍ ആശങ്കയുണ്ട്. ഇതോടകം നടന്ന ചോദ്യം ചെയ്യലുകളില്‍ എം ശിവശങ്കറിനെ കുറ്റപ്പെടുത്തുകയും മുഖ്യമന്ത്രി പിണറായി വിജയനെ സുരക്ഷിതനാക്കുകയുമായിരുന്നു രവീന്ദ്രന്‍.
സിപിഎം സഖാക്കളുടെ തൊഴില്‍ക്കൂട്ടം എന്നറിയപ്പെടുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വഴിവിട്ട് ലഭിച്ച സഹായങ്ങളും ഇതില്‍ സിപിഎമ്മിലെ പ്രബല നേതാക്കളുടെ പങ്കാളിത്തവുമാണ് പുറത്തുവരാനുള്ളത്. കഴിഞ്ഞ എട്ടു മാസമായി സംസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന വന്‍തട്ടിപ്പുകളിലൊക്കെ സിഎം രവീന്ദ്രനുള്ള പങ്കാളിത്തം വ്യക്തമായി പുറത്തുവരേണ്ടതുണ്ട്. എല്ലാ തട്ടിപ്പുകളിലും രവീന്ദ്രനും വിഹിതവും പങ്കാളത്തവുമുള്ളതായി എം ശിവശങ്കര്‍ ഇഡിയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണം, ഡോളര്‍ക്കടത്ത്, ഹവാല ഇടപാടുകളില്‍ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലായി 26 മണിക്കൂറാണ് അന്വേഷണ സംഘം രവീന്ദ്രനെ ചോദ്യം ചെയ്തത്. സ്വര്‍ണക്കള്ളക്കടത്ത് പിടിയിലായതിനു പിന്നാലെ നയതന്ത്രബാഗേജ് തുറന്നുപരിശോധിക്കാതിരിക്കാനും സ്വപ്‌നാ സുരേഷ് ഉള്‍പ്പെടെ പ്രതികളെ രക്ഷിക്കാനും കസ്റ്റംസില്‍ ഉള്‍പ്പെടെ സിഎം രവീന്ദ്രന്‍ ഇടപെടല്‍ നടത്തിയെന്നതിലാണ് തെളിവുകള്‍ക്കും ഇദ്ദേഹം പറയേണ്ടതുണ്ട്. സിഎം രവീന്ദ്രന്റെയും കുടുംബാംഗങ്ങളുടെയും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ നിക്ഷേപങ്ങള്‍ എന്നിവയില്‍ ഇതോടകം രവീന്ദ്രന്‍ തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്വദേത്തും വിദേശത്തും നടത്തിയ യാത്രകളുടെ രേഖകളും ഇഡി ശേഖരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി റസി ഉണ്ണി എന്ന കഥാപാത്രം ശിവശങ്കറിന്റെ വാട്‌സ് ആപ്പ് ചാറ്റുകളിലൂടെ പുറത്തുവരുന്നത്.
ശ്രീമതി റസി ഉണ്ണി എന്ന ശിവശങ്കറിന്റെ വിശ്വസ്തയായ വനിതാ സഹപ്രവര്‍ത്തകയെ ചോദ്യം ചെയ്യുന്നതിനു മുന്‍പ് റസി ഉണ്ണിക്ക് വിവിധ ഇടപാടുകളില്‍ പങ്കാളിത്തവും രവീന്ദ്രനില്‍ നി്ന്ന് ചോദിച്ചറിയേണ്ടതുണ്ട്. ഇന്നു തുടങ്ങുന്ന ചോദ്യം ചെയ്യല്‍ അറസ്റ്റിലേക്കു നീങ്ങുമോ എന്നതാണ് കണ്ടറിയാനുള്ളത്. അതോ എല്ലാ ശ്രദ്ധയും റസി ഉണ്ണിയിലേക്കു തിരിയുമ്പോള്‍ തന്ത്രപരമായി സിഎം രവീന്ദ്രന്‍ എന്ന നായകന്‍ സഹായ നടന്‍ മാത്രമായി റോളില്‍ ചെറുതാകുമോ എന്നാണ് കണ്ടറിയേണ്ടത്.
"
https://www.facebook.com/Malayalivartha