കൂട്ടക്കൊലപാതക കേസിലെ പ്രതിയെ അതിവേഗം പിടികൂടിയ പോലീസ് സംഘത്തിന്, നാട്ടുകാരുടെ അഭിനന്ദനപ്രവാഹം; കോട്ടയം ഫ്‌ളക്‌സുകളാല്‍ നിറയുന്നു

എന്നും ആക്ഷേപ വാര്‍ത്തകള്‍ മാത്രം കേള്‍ക്കാറുള്ള പോലീസ് സേനക്ക് ഇത് അഭിമാന നിമിഷം. ദിവസങ്ങള്‍ക്കുള്ളില്‍ ചടുതലയോടെ എല്ലാ പ്രശ്‌നങ്ങളും അവഗണിച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത സേനക്കിത് സുവര്‍ണനിമിഷം. പാറമ്പുഴ കൂട്ടക്കൊലക്കേസിലെ കൊടുംപാതകിയെ ഫിറോസാബാദിലെത്തി ഒരാഴ്ചയ്ക്കുള്ളില്‍ സാഹസികമായി കീഴടക്കിയ പോലീസ് ടീമിനെ അഭിനന്ദിച്ച് കെകെ റോഡില്‍ ഫല്‍ക്‌സുകളുടെ നിര. പാമ്പാടി സിഐ സാജു വര്‍ഗീസ്, ജില്ലാ പോലീസ് ചീഫിന്റെ ഷാഡോ സ്‌ക്വാഡിലെ എസ്‌ഐമാരായ പി.വി. വര്‍ഗീസ്, ഒ.എം. സുലൈമാന്‍, എ എസ്‌ഐ എ.എം. മാത്യു, സീനിയര്‍ ഓഫീസര്‍മാരായ കെ.എസ്. അഭിലാഷ്, ഷിബുക്കുട്ടന്‍ എന്നിവരുടെ ഫോട്ടോകള്‍ പതിച്ച കൂറ്റന്‍ ഫല്‍ക്‌സുകള്‍ മണര്‍കാട്, പാമ്പാടി, വെള്ളൂര്‍ തുടങ്ങി വിവിധയിടങ്ങളിലാണു വിവിധ സംഘടനകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ടാക്‌സി തൊഴിലാളികളും റസിഡന്റ്‌സ് അസോസിയേഷനുകളും കുടുംബശ്രീയുമൊക്കെയാണ് അഭിവാദ്യങ്ങളുമായി പോലീസിനെ അഭിനന്ദിക്കുന്നത്. കഴിഞ്ഞദിവസം പ്രതിക്കുനേരേ ആക്രോശം ചൊരിഞ്ഞവര്‍ തന്നെ മണര്‍കാട്ട് പോലീസിനെ അഭിനന്ദിച്ചു മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു.
പോലീസ് സ്‌റ്റേഷനുകളില്‍ പ്രത്യേക ചുമതലയില്ലാതെ കുറ്റാന്വേഷണം നടത്തുന്ന വിഭാഗമാണ് ഷാഡോ സ്‌ക്വാഡ്. ഏറ്റവും വിശ്വസ്തരും കുറ്റാന്വേഷണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുമായ 20 പേരാണ് ജില്ലയില്‍ ഈ ടീമിലുള്ളത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഡിവിഷനില്‍പ്പെട്ട ഷാഡോ ടീമാണ് നരേന്ദ്രകുമാറിനെ പിടികൂടാന്‍ പോയത്. 20 വര്‍ഷമായി ഷാഡോ സ്‌ക്വാഡിലുള്ള വാഴൂര്‍ സ്വദേശി പി.വി. വര്‍ഗീസ് വിവിധ സംസ്ഥാനങ്ങളിലുമായി അഞ്ഞൂറിലേറെ കേസുകള്‍ അന്വേഷിക്കാന്‍ പോയിട്ടുണ്ട്. ആവശ്യസാഹചര്യത്തില്‍ അവധിയില്ലാതെ 24 മണിക്കൂറും ഈ സംഘം മഫ്തിയില്‍ പ്രവര്‍ത്തനനിരതമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























