Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

അവസാനം ആകെ ട്വിസ്റ്റ്... ആ നാല് സെന്റ് വസ്തുവിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദമ്പതികളുടെ മരണത്തിലേക്ക്; കുടി ഒഴിപ്പിക്കാനുള്ള പോലീസ് നടപടിക്കിടെ തീപിടിച്ചു പൊള്ളലേറ്റ ദമ്പതികള്‍ മരിച്ചതോടെ അനാഥമായി പറക്കമുറ്റാത്ത രണ്ട് കുട്ടികള്‍; വ്യാജപട്ടയം ചമച്ചത് കോടതിയുത്തരവ് നേടിയെന്ന് നാട്ടുകാര്‍

29 DECEMBER 2020 08:40 AM IST
മലയാളി വാര്‍ത്ത

ഒരു ജപ്തിയുടെ പേരില്‍ മറ്റൊരു കുടുംബം കൂടി ഇല്ലാതായിരിക്കുകയാണ്. എല്ലാം കഴിഞ്ഞപ്പോള്‍ ആകെ ട്വിസ്റ്റായി സ്റ്റേയും. പുറംപോക്കുഭൂമിയില്‍ ഒറ്റമുറിവീടുവച്ചു താമസിക്കുകയായിരുന്ന ദരിദ്രകുടുംബത്തെ കോടതി ഉത്തരവു പ്രകാരം പൊലീസ് കുടിയിറക്കാന്‍ നടത്തിയ ശ്രമത്തിനിടെ ഗുരുതരമായി തീപ്പൊള്ളലേറ്റ ദമ്പതികള്‍ മരണത്തിനു കീഴടങ്ങി. നെയ്യാറ്റിന്‍കര അതിയന്നൂര്‍ നെടുത്തോട്ടം, ലക്ഷം വീട് കോളനിയില്‍ താമസിച്ചിരുന്ന രാജന്‍ (47), ഭാര്യ അമ്പിളി(42) എന്നിവരാണ് മരിച്ചത്. സമീപവാസിയായ സ്ത്രീ വ്യാജപട്ടയം ചമച്ചാണ് നെയ്യാറ്റിന്‍കര കോടതിയില്‍നിന്ന് ഒഴിപ്പിക്കല്‍ ഉത്തരവ് വാങ്ങിയതെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം. തീപിടിക്കാന്‍ കാരണം പോലീസാണെന്ന പരാതിയുമായി കുടുംബം രംഗത്തു വന്നതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രി ഒരുമണിയോടെ രാജനും ഇന്നലെ വൈകിട്ടോടെ അമ്പിളിയും മരിച്ചത്.

ഡിസംബര്‍ 22 നു ഉച്ചയ്ക്കാണ് സ്ഥലം ഉടമ എന്ന് അവകാശപ്പെടുന്ന പൊങ്ങില്‍ സ്വദേശി വസന്തയും കോടതി ജീവനക്കാരും പൊലീസും ഒഴിപ്പിക്കല്‍ നടപടിക്കായി രാജന്റെ വീട്ടില്‍ എത്തിയത്. ചോറ് കഴിച്ചുകൊണ്ടിരുന്ന കുടുംബത്തോട് വീടുവീട്ടിറങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടു. സ്ത്രീ പറയുന്നത് കളവാണെന്നും സ്‌റ്റേ ഓഡര്‍ ഉടന്‍ കിട്ടുമെന്നും പറഞ്ഞിട്ടും പോലീസ് അത് ചെവിക്കൊള്ളാന്‍ തയ്യാറാകാതെ വന്നപ്പോള്‍ രാജന്‍ പെട്രോള്‍ എടുത്ത് ശരീരത്തിലൊഴിച്ച ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. എങ്ങനെയെങ്കിലും കോടതി ഒഴിപ്പിക്കല്‍ നടപടി നിറുത്തിവയ്പിക്കുകയായിരുന്നു രാജന്റെ ലക്ഷ്യം. അതിനിടെ എ.എസ്.ഐ അനില്‍കുമാര്‍ രാജന്റെ കൈയിലിരുന്ന ലൈറ്റര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. അതോടെ രാജന്റെയും തൊട്ടടുത്തുണ്ടായിരുന്ന ഭാര്യയുടെയും ദേഹത്ത് തീ കത്തിപ്പടരുകയായിരുന്നു.

സംഭവം നടന്ന് 20 മിനിട്ടിനകം ഹൈക്കോടതിയില്‍ നിന്നുളള സ്‌റ്റേ ഓഡര്‍ രാജന്റെ വീട്ടില്‍ കിട്ടിയിരുന്നു. പോലീസ് അതിക്രമം കാട്ടിയില്ലായിരുന്നെങ്കില്‍ തീ പിടിക്കില്ലായിരുന്നു എന്നാണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജന്റെയും ഭാര്യയുടെയും മൊഴി. എ.എസ്.ഐ അനില്‍കുമാര്‍ രാജനോടും കുടുംബത്തോടും മോശമായി പെരുമാറിയെന്നും ഇളയ മകന്‍ പൊലീസ് മേലധികാരികള്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. രാജന്റെ വീട്ടില്‍ നടന്ന സംഭവങ്ങളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ പോലീസ് തിടുക്കംകൂട്ടിയതിനു പിന്നില്‍ പൊങ്ങില്‍ വസന്തയുടെ സ്വാധീനമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

70 ശതമാനത്തോളം പൊളളലേറ്റ രാജന്റെയും 40 ശതമാനം പൊളളലേറ്റ അമ്പിളിയുടെയും നില ഗുരുതരാവസ്ഥയിലായിരുന്നു. രാജന് ശ്വാസം മുട്ടലും അമ്പിളിക്ക് കിഡ്‌നി തകരാറും നേരിട്ടിരുന്നു. വീടിന്റെ ഏക ആശ്രയമായിരുന്ന രാജന്റെയും സുധ എന്ന് വിളിക്കുന്ന അമ്പിളിയുടെയും മരണത്തോടെ കുട്ടികള്‍ അനാഥരായി. പൊങ്ങില്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ ദിവാകരന്റെ മകനാണ് രാജന്‍. മക്കള്‍: രാഹൂല്‍ രാജന്‍, രഞ്ജിത്ത് രാജന്‍.

മാതാപിതാക്കളുടെ മരണത്തോടെ അനാഥമായിരിക്കുകയാണ് രാഹുലും രഞ്ജിത്തും. പറക്കമുറ്റാത്ത ഇരുവരും ഇനി എന്തു ചെയ്യണമെന്നറിയാതെ കേഴുകയാണ്. ആകെയുണ്ടായിരുന്ന കിടപ്പാടമാണ് തട്ടിയെടുക്കാന്‍ അയല്‍ക്കാരി ശ്രമിച്ചത്. യാതൊരു ഗതിയും ഇല്ലാതെവരവെ പിതാവ് കാണിച്ച അവിവേകം ആ കുടുംബത്തെ കത്തിച്ചുകളഞ്ഞു. ഇനിയാരോട് എന്ത് പരാതിപ്പെടണമെന്നറിയാതെ കേഴുകയാണ് അവര്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (49 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (58 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (5 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends