Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

തന്നെ ആക്രമിച്ചു ; മാതാപിതാക്കള്‍ക്കുമേല്‍ അസഭ്യവര്‍ഷം നടത്തി; നടിക്കെതിരെ വീഡിയോ സഹിതം തെളിവുമായി വീട്ടമ്മ ;ഒരു മുറി ഉണ്ടാക്കിയ പൊല്ലാപ്പുകൾ

29 DECEMBER 2020 01:11 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു തന്നെ ഫ്ലാറ്റിൽ കയറി ആക്രമിച്ചു എന്ന ആരോപണം ഉയർത്തി നടി മിനു മുനീർ പരാതിയുമായി രംഗത്തുവന്നത്.... സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞെട്ടിച്ചുകൊണ്ട് ആ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.... എന്താണ് നടന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്... നടിയുടെ ആരോപണങ്ങളെ ഖണ്ഡിക്കുന്ന തരത്തിലുള്ള വീഡിയോ ഇപ്പോൾ പുറത്തായിരിക്കുന്നത്....ആലുവയിലെ ഫ്ലാറ്റില്‍ വച്ച്‌ താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ രംഗത്തെത്തിയ സംഭവത്തില്‍ ഒരൊന്നൊന്നര ട്വിസ്റ്റ് തന്നെയാണ് സംഭവിച്ചിരിക്കുന്നത് . നടി, തന്നെയാണ് ആക്രമിച്ചതെന്നും തന്റെ മാതാപിതാക്കള്‍ക്കുമേല്‍ ഉള്‍പ്പെടെ അവര്‍ അസഭ്യവര്‍ഷം നടത്തിയെന്നും പറഞ്ഞുകൊണ്ട് ഫ്ലാറ്റിലെ അന്തേവാസിയായ വീട്ടമ്മയാണ് വീഡിയോ സഹിതം പുറത്ത് വിട്ടു കൊണ്ട് രംഗത്ത് രംഗത്ത് വന്നിരിക്കുന്നത്. മാത്രമല്ല വിഷയത്തില്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

നടി തന്നെ ഭിത്തിയിൽ ചേർത്തുനിർത്തി മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തുവെന്നും ഇവർ പറയുന്നുണ്ട് . ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ് . സംഭവങ്ങളുടെ തുടക്കം ഒരു മുറി നിർമ്മിച്ചതാണ്. ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിൽ, ബിൽഡർ ഓഫിസ് മുറി നിർമിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കമായിരുന്നു അടിയിലും പിടിയിലും അവസാനിച്ചത്. സംഭവത്തിൽ സിനിമ നടിക്കും ബിൽഡറുടെ ജീവനക്കാരിക്കുമെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മിനുവിന്റെ പരാതിയിൽ ബിൽഡറുടെ ജീവനക്കാരിക്കും സഹായിക്കുമെതിരെയാണ് കേസെടുത്തതെങ്കിലും എതിർ വിഭാഗത്തിന്റെ പരാതിയിൽ താരത്തിനെതിരെയും കേസെടുത്തിരിക്കുകയാണ്‌ . ആലുവ കിഴക്കേ ദേശം പെന്റൂണിയ ഫ്‌ളാറ്റിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി മീനു കുര്യൻ എന്ന മിനു മുനീറയുടെ (45) പരാതിയിൽ ഫ്ലാറ്റിന്റെ പ്രോജക്ട് കോഓർഡിനേറ്റർ പത്തനംതിട്ട അടൂർ സ്വദേശിനി സുമിത മാത്യു, സഹായി മനോജ് എന്നിവർക്കെതിരെയാണ് കേസ്.

പരാതിക്കൊപ്പമുള്ള സിസിടിവി ദൃശ്യത്തിൽ പുരുഷന്റെ അടിയേറ്റ് നടി നിലത്തുവീഴുന്നുണ്ട്. ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ ബിൽഡർ അനധികൃതമായി ഓഫിസ് മുറി നിർമിച്ചത് ചോദ്യം ചെയ്ത തന്നെ സുമിത മാത്യുവും സഹായിയും ചേർന്ന് മർദ്ദിച്ചെന്നായിരുന്നു മിനുവിന്റെ പരാതി.എന്നാൽ രണ്ട് ദിവസത്തിന് ശേഷം സുമിത മാത്യു മറ്റൊരു വിഡിയോ ദൃശ്യം സഹിതം പൊലീസിനെ സമീപിക്കുകയായിരുന്നു . ഇതിൽ സുമിത മാത്യുവിനെ നടി പിന്തുടർന്ന് മർദ്ദിക്കുന്നുണ്ട്. കോടതി ഉത്തരവ് ലംഘിച്ച് ഓഫിസിലേക്ക് കയറിയതിനാൽ ഈ സമയം പൊലീസും സ്ഥലത്തുണ്ടായിരുന്നു. വനിതാ പൊലീസ് ഇല്ലാത്തതിനാൽ ഇവരെ പിടിച്ചുമാറ്റാനും സാധിക്കാത്ത അവസ്ഥയായിരുന്നു . ഓഫിസ് വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണെന്നും പഞ്ചായത്തിൽ നിന്ന് കെട്ടിട നമ്പർ ലഭിച്ചതാണെന്നും ഫ്ലാറ്റ് ജീവനക്കാർ പറയുന്നു. ഫ്‌ളാറ്റിൽ സിനിമാ ചിത്രീകരണം നടത്താൻ അനുമതി തേടിയപ്പോൾ അത് നിഷേധിച്ചതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും പിന്നിലെന്നും മിനുവിനെതിരെ സുമിതയും കൂട്ടരും പരാതിയിൽ പറയുന്നു. ഇരുകൂട്ടരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നെടുമ്പാശേരി സി.ഐ പി.എം. ബൈജു അറിയിക്കുകയുണ്ടായി .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (49 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (58 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (5 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends