Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കേരളത്തിന്റെ കണ്ണ് അരുവിക്കരയിലേക്ക്, എം വിജയകുമാര്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി, പ്രചാരണത്തിന് പിണറായി വിജയനും, യുഡിഎഫിന് വി.എം. സുധീരനും ബിജെപിയക്ക് വേണ്ടി അമിത്ഷായും നേതൃത്വം നല്‍കും

27 MAY 2015 08:16 AM IST
മലയാളി വാര്‍ത്ത.

അരുവിക്കരയില്‍ ജൂണ്‍ 27ന് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ കേരളം അരുവിക്കരയിലേക്ക് ചുരുങ്ങുന്നു. സ്പീക്കറായിരിക്കെ അന്തരിച്ച ജി. കാര്‍ത്തികേയന്റെ തട്ടകത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കേരള രാഷ്ടീയത്തിലെ നിര്‍ണായകമായ വഴിത്തിരവാകും ഉണ്ടാക്കുക. കാര്‍ത്തികേയന്റെ സിറ്റിങ് സീറ്റ് നിലനിര്‍ത്തുക കോണ്‍ഗ്രസിനും യുഡിഎഫിനും അഭിമാനപ്രശ്‌നമാണ്. വിജയിച്ചാല്‍ യുഡിഎഫും സര്‍ക്കാരും അകപ്പെട്ടിരിക്കുന്ന വിവാദങ്ങളില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പാവും അത്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പു പരാജയങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളെ പിന്നോട്ടടിച്ചിട്ടില്ലെന്നു തെളിയിക്കാന്‍ എല്‍ഡിഎഫിനും വിജയം കൂടിയേതീരൂ. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ആമുഖമാകുന്ന നിര്‍ണായക ജനവിധി എന്ന പ്രത്യേകതയും അരുവിക്കരയ്ക്കുണ്ടാകും.
മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനാകും എല്‍ഡിഎഫ് പ്രചാരണത്തിന്റെ അമരത്ത്. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കോണ്‍ഗ്രസിനു വേണ്ടി നേരിട്ടു മേല്‍നോട്ടം വഹിക്കും.
ബാര്‍ കോഴ ആരോപണവും അന്വേഷണവും അനുബന്ധ വിവാദങ്ങളും യുഡിഎഫ് രാഷ്ട്രീയത്തെ കലക്കിമറിക്കുന്നതിനിടെയാണു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇരുമുന്നണി ഈ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി ഇടഞ്ഞു നില്‍ക്കുന്ന സിപിഎമ്മും ബാര്‍കോഴ വിവാദങ്ങളില്‍ ഉഴലുന്ന യുഡിഎഫും ഉപതിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.
ഉപതിരഞ്ഞെടുപ്പില്‍ സിപിമ്മിനുവേണ്ടി സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാര്‍ തന്നെ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇന്ന് പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൂടുന്ന സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി യോഗം വിജയകുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും. എന്നാല്‍ യുഡിഎഫില്‍ സീറ്റിനുവേണ്ടി വടം വലിയാണ് നടക്കുന്നത്. കാലാകാലങ്ങളായി ആര്‍എസ്പിയാണ് ഇവിടെ മത്സരിക്കുന്നത്. ആര്‍എസ്പി ഇപ്പോള്‍ യുഡിഎഫിലുള്ളത് കൊണ്ട് അവര്‍ സീറ്റിനായി അവകാശവാദമുന്നയിക്കാനും സാധ്യതയുണ്ട്. കോണ്‍ഗ്രസ് കാര്‍ത്തികേയന്റെ ഭാര്യ ഡോ.എം.ടി. സുലേഖ തന്നെ സ്ഥാനാര്‍ഥിയാകണം എന്ന താല്‍പര്യത്തിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ഇത് അറിയിച്ചുകഴിഞ്ഞു. സുലേഖ സന്നദ്ധത അറിയിച്ചിട്ടില്ലെങ്കിലും അതിനു തയാറാകുമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ സീറ്റിനായി വടംവലി ആരംഭിച്ചിട്ടുണ്ട്.
കാര്‍ത്തികേയന്റെ മക്കളിലാരെങ്കിലും മല്‍സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കോഴിക്കോട്ട് രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന സമ്മേളനത്തിരക്കിലായ കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ സുലേഖയുമായി വീണ്ടും സംസാരിക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ സൂചന കേരളം സമ്മാനിക്കണം എന്ന ആഗ്രഹം എ.കെ. ആന്റണി അടക്കമുള്ള നേതാക്കള്‍ക്കുണ്ട്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എം. വിജയകുമാര്‍, സിഐടിയു ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വി.കെ. മധു എന്നിവരിലൊരാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാനാണു കൂടുതല്‍ സാധ്യത. സുലേഖയെ മല്‍സരരംഗത്ത് ഇറക്കിയാല്‍ ബദല്‍ വനിതാ സ്ഥാനാര്‍ഥി എന്ന ആശയവും എല്‍ഡിഎഫ് പരിഗണിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്റെ പേര് ബിജെപിയും ആലോചിക്കുന്നുണ്ട്.
ഏതാനും ദിവസം മുന്‍പു തലസ്ഥാനത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അരുവിക്കരയില്‍ മിന്നുന്ന പ്രകടനം ഉണ്ടാകണമെന്നു നിഷ്‌കര്‍ഷിച്ചാണു മടങ്ങിയത്. രാഷ്ട്രീയമായി രണ്ടു മുന്നണികള്‍ക്കും നല്ല സ്വാധീനമുള്ള പ്രദേശമാണ് അരുവിക്കര. നിയമസഭാ സമ്മേളനം നടക്കുന്ന ഘട്ടത്തിലായിരിക്കും തിരഞ്ഞെടുപ്പു പ്രചാരണം എന്നതിനാല്‍ സഭ പിരിഞ്ഞാല്‍ നേതാക്കള്‍ കൂട്ടത്തോടെ അരുവിക്കരയിലാകും.
ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നേതൃയോഗം ഈമാസം 31നു ചേരും. മേഖലാ ജാഥ കഴിഞ്ഞ ശേഷം യുഡിഎഫ് നേതൃയോഗം വിളിക്കാനായിരുന്നു മുന്‍ ധാരണ എങ്കിലും അതു നേരത്തേയാകാനും സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (1 hour ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (1 hour ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (1 hour ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (1 hour ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (2 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (2 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (2 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (2 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (4 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (4 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (4 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (5 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (5 hours ago)

Malayali Vartha Recommends