'മകനേ' എന്ന് വിളിച്ച് സാന്ത്വനപ്പെടുത്താന്‍ നമ്മുടെ പൊലീസുകാരെ എന്നാണ് പൊലീസ് അക്കാദമിയിലെ വലിയ ഏമാന്മാര് പഠിപ്പിക്കുക; നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള പൊലീസിനെതിരെ പ്രതിഷേധം; പൊലീസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള പൊലീസിനെതിരെ പ്രതിഷേധം ശക്തം. വീഴ്ച ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിയുടെയും പൊലീസിെന്റയും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. അച്ഛനുവേണ്ടി കുഴിവെട്ടുമ്ബോള് 'ഡാ നിര്‍ത്തെടാ..' എന്ന് ആജ്ഞാപിക്കുന്ന പൊലീസുകാരനും 'സാറേ ഇനിയെന്റെ അമ്മയും കൂടിയേ മരിക്കാനുള്ളൂ...' എന്ന് പറയുമ്ബോള്‍ 'അതിനിപ്പോ ഞാനെന്ത് വേണം?' എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടിയുമാണ് പ്രതിഷേധത്തിനിടയാക്കിയത്.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട മകനെ 'എടാ' എന്ന് വിളിക്കുന്നതിനുപകരം 'മകനേ' എന്ന് വിളിച്ച് സാന്ത്വനപ്പെടുത്താന്‍ നമ്മുടെ പൊലീസുകാരെ എന്നാണ് പൊലീസ് അക്കാദമിയിലെ വലിയ ഏമാന്മാര് പഠിപ്പിക്കുകയെന്ന് ശാസ്താംകോട്ട സ്വദേശി ഷമീര്‍ ചോദിക്കുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വയനാട് സ്വദേശി ജോമോന് ആവശ്യപ്പെട്ടു.
ദമ്ബതികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പൊലീസുകാരനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ബാഡ്ജ് ഓഫ് ഓണര്‍ കൊടുക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഫേസ്ബുക്ക് പേജില്‍ ഒരുവിഭാഗത്തിെന്റ ആവശ്യം. കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പേജില്‍ ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടു. പൊലീസിെന്റ വിവിധ പോസ്റ്റുകള്‍ക്ക് താഴെയും നെയ്യാറ്റിന്‍കര സംഭവത്തിലെ വീഴ്ചതന്നെയാണ് മലയാളികള്‍ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha